അഭയാർഥിബോട്ട് മുങ്ങി 16 പേർ മരിച്ചു
Saturday, March 16, 2024 2:21 AM IST
അങ്കാറ: തുർക്കി തീരത്ത് അഭയാർഥികളുമായി പോയ ബോട്ട് മുങ്ങി 16 പേർ മരിച്ചു. തുർക്കി കോസ്റ്റ്ഗാർഡ് രണ്ടു പേരെ രക്ഷപ്പെടുത്തി.
രണ്ടു പേർ നീന്തി കരയ്ക്കെത്തി. കനാക്കലെ പ്രവിശ്യയിലെ ഈസിബാത്ത് പട്ടണത്തിനു സമീപമായിരുന്നു സംഭവം. ബോട്ടിൽ എത്രപേർ ഉണ്ടായിരുന്നു എന്നതിൽ വ്യക്തയില്ല. മരിച്ചവരിൽ നാല് പേർ കുട്ടികളാണ്.