പാക്കിസ്ഥാനിൽ 19 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു
Tuesday, March 12, 2024 2:17 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഷഹ്ബാസ് ഷരീഫ് മന്ത്രിസഭയിലെ 19 അംഗങ്ങൾ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു.
പ്രസിഡന്റ് ആസിഫ് അലി സർദാരി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റിന്റെ വസതിയിലായിരുന്നു സത്യപ്രതിജ്ഞ.
ഇഷാഖ് ദാർ, ഖവാജ ആസിഫ്, എഹ്സാൻ ഇക്ബാൽ, മുഹമ്മദ് ഔറംഗ്സേബ്, അസം തരാർ, റാണാ തൻവീർ, ഷാസ ഫാത്തിമ എന്നിവർ ഉൾപ്പെടെയുള്ളവരാണു സത്യപ്രതിജ്ഞ ചെയ്തത്.
ഷാസ ഫാത്തിമയാണു മന്ത്രിസഭയിലെ ഏക വനിത. വകുപ്പു വിഭജനം പിന്നീട് നടക്കും.