പാ​​​രീ​​​സ്: ​​​ഗ​​​ർ​​​ഭ​​​ച്ഛി​​​ദ്ര​​​ത്തി​​​നു സ്ത്രീ​​​ക​​​ൾ​​​ക്കു​​​ള്ള അ​​​വ​​​കാ​​​ശം സ്പ​​​ഷ്ട​​​മാ​​​യി ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തുന്ന ആ​​​ദ്യ​​​രാ​​​ജ്യ​​മാ​​യി ഫ്രാ​​​ൻ​​​സ്.

ഇ​​​തി​​​നാ​​​യി 1958ലെ ​​​ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഭേ​​​ദ​​​ഗ​​​തി ചെ​​​യ്തു. 780 പേ​​​ർ അ​​​നു​​​കൂ​​​ലി​​​ച്ച​​​പ്പോ​​​ൾ 72 പേ​​​ർ മാ​​​ത്ര​​​മാ​​​ണ് എ​​​തി​​​ർ​​​ത്ത​​​ത്. ഫ്രാ​​​ൻ​​​സി​​​ന്‍റെ അ​​​ഭി​​​മാ​​​ന​​​മാ​​​ണ് ഈ ​​​നീ​​​ക്ക​​​മെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ൺ പ്ര​​​തി​​​ക​​​രി​​​ച്ചു.


ഫ്രാ​​​ൻ​​​സി​​​ൽ 1975 മു​​​ത​​​ൽ ഗ​​​ർ​​​ഭ​​​ച്ഛി​​​ദ്രം നി​​​യ​​മ​​​വി​​​ധേ​​​യ​​​മാ​​​ണ്. ഇ​​​തു ഭ​​​ര​​​ണ​​​ഘ​​​ട​​​നാ അ​​​വ​​​കാ​​​ശ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​ത്തി​​​നു വ​​​ലി​​​യ ജ​​​ന​​​പി​​​ന്തു​​​ണ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. ഫ്രാ​​​ൻ​​​സി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യി​​​ൽ വ​​​ത്തി​​​ക്കാ​​​നും വി​​​വി​​​ധ മെ​​​ത്രാ​​​ൻ സ​​​മി​​​തി​​​ക​​​ളും ഗ​​​ർ​​​ഭ​​​ച്ഛി​​​ദ്ര​​​വി​​​രു​​​ദ്ധ ഗ്രൂ​​​പ്പു​​​ക​​​ളും ശ​​​ക്ത​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.