പ്രതിരോധ ബജറ്റ് ഉയർത്തി ചൈന
Wednesday, March 6, 2024 1:51 AM IST
ബെയ്ജിംഗ്: ചൈനയുടെ പ്രതിരോധ ബജറ്റിൽ 7.2 ശതമാനം വർധന. കഴിഞ്ഞ വർഷം 1.55 ലക്ഷം കോടി യുവാൻ (22,400 കോടി ഡോളർ) ആയിരുന്നത് ഈ വർഷം 1.67 ലക്ഷം കോടി യുവാൻ (23,140 കോടി ഡോളർ) ആയിട്ടാണ് ഉയർത്തിയത്.
ചൈനീസ് പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ വാർഷികസമ്മേളനത്തിന്റെ തുടക്കത്തിലാണ് പ്രതിരോധ ബജറ്റ് പ്രഖ്യാപിച്ചത്. ദക്ഷിണചൈനാക്കടലിലും തായ്വാൻ വിഷയത്തിലും ശത്രുത വർധിച്ചുവരുന്നതായി സർക്കാരിന്റെ പ്രവർത്തന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സാന്പത്തിക വളർച്ചയ്ക്കൊപ്പം സൈനികശേഷിയും ഉയർത്തുന്ന സമീപനമാണ് പതിറ്റാണ്ടുകളായി ചൈന പുലർത്തുന്നത്. പ്രതിരോധച്ചെലവിൽ അമേരിക്കയ്ക്കു പിന്നിൽ രണ്ടാമതാണ് ചൈന.