സാ​​​ൻ​​​ ഡി​​​യേ​​​ഗോ: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സാ​​​ൻ​ ഡി​​​യേ​​​ഗോ​​​യി​​​ൽ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ത​​​ക​​​ർ​​​ന്ന് അ​​​ഞ്ച് യു​​​എ​​​സ് നാ​​​വി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

മോ​​​ശം കാ​​​ലാ​​​വ​​​സ്ഥ​​​യി​​​ൽ പ​​​ർ​​​വ​​​ത​​​പ്ര​​​ദേ​​​ശ​​​ത്ത് ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ത​​​ക​​​ർ​​​ന്നു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ഞ്ച് നാ​​​വി​​​ക​​​രും കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി സൈ​​​ന്യം അ​​​റി​​​യി​​​ച്ചു. ലാ​​​സ്‌ വേ​​​ഗാ​​​സി​​​ലെ ക്രീ​​​ച്ച് എ​​​യ​​​ർ​​​ഫോ​​​ഴ്സ് ബേ​​​സി​​​ലെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നു ശേ​​​ഷം സാ​​​ൻ​​​ ഡി​​​യേ​​​ഗോ​​​യി​​​ലെ മി​​​രാ​​​മ​​​ർ വ്യോ​​​മ​​​കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു സൈ​​​നി​​​ക​​​ർ.

ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണ് സി​​​എ​​​ച്ച്-53 ഇ ​​​സൂ​​​പ്പ​​​ർ സ്റ്റാ​​​ലി​​​യ​​​ൻ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ കാ​​​ണാ​​​താ​​​യ​​​ത്. മ​​​രി​​​ച്ച നാ​​​വി​​​ക​​​രു​​​ടെ പേ​​​രു​​​വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടി​​​ല്ല. സാ​​​ൻ ഡി​​​യാ​​​ഗോ​​​യി​​​ൽ​​നി​​​ന്ന് ഒ​​​രു മ​​​ണി​​​ക്കൂ​​​ർ യാ​​​ത്രാ ദൂ​​​ര​​​മു​​​ള്ള പ​​​ർ​​​വ​​​ത​​​ത്തി​​​ൽ ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​ണ് ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ത​​​ക​​​ർ​​​ന്ന നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.


അ​​​ഞ്ചു പേ​​​രു​​​ടെ​​​യും മൃ​​​ത​​​ദേ​​​ഹം വീ​​​ണ്ടെ​​​ടു​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​പ​​​ക​​​ട​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും സൈ​​​ന്യം പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.