ഇന്ത്യൻ സൈനികരെ തിരിച്ചയയ്ക്കും: മുയിസു
Tuesday, February 6, 2024 1:22 AM IST
മാലെ: മേയ് പത്തിനകം മാലദ്വീപിലെ മുഴുവൻ ഇന്ത്യൻ സൈനികരെയും തിരിച്ചയയ്ക്കുമെന്നു പ്രസിഡന്റ് മുഹമ്മദ് മുയിസു. മാർച്ച് പത്തിനകം ആദ്യസംഘത്തെ തിരിച്ചയയ്ക്കുമെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. 88 ഇന്ത്യൻ സൈനികരാണ് മാലദ്വീപിലുള്ളത്.
നവംബർ 17ന് പ്രസിഡന്റായി അധികാരമേറ്റ മുയിസു, മാർച്ച് 15നകം സൈനികരെ പിൻവലിക്കണമെന്ന് ഇന്ത്യയോട് അഭ്യർഥിച്ചിരുന്നു. ഇന്ത്യാ അനുകൂലിയായ മുഹമ്മദ് സോലിഹിനെ പരാജയപ്പെടുത്തിയാണ് ചൈനാ അനുകൂലിയായ മുയിസു പ്രസിഡന്റായത്.