സിറിയയിലെ യുഎസ് താവളത്തിൽ ആക്രമണം: ആറ് എസ്ഡിഎഫ് പോരാളികൾ കൊല്ലപ്പെട്ടു
Tuesday, February 6, 2024 1:22 AM IST
ഡമാസ്കസ്: കിഴക്കൻ സിറിയയിലെ അമേരിക്കൻ താവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ കുർദ് വംശജർ നേതൃത്വം നല്കുന്ന സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിലെ (എസ്ഡിഎഫ്) ആറ് അംഗങ്ങൾ കൊല്ലപ്പെട്ടു. 20 പേർക്കു പരിക്കേറ്റിട്ടുണ്ട്.
ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാക്ക് എന്ന ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റു.
ജനുവരി അവസാനം ജോർദാനിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിനു പിന്നിലും ഈ ഗ്രൂപ്പ് ആയിരുന്നു. ഇതിനു മറുപടിയിയായി അമേരിക്കൻ സേന കഴിഞ്ഞയാഴ്ച സിറിയിലെയും ഇറാക്കിലെയും ഇറേനിയൻ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയിരുന്നു.