ഇ​​​സ്‌​​​താം​​​ബൂ​​​ൾ: അ​​​മേ​​​രി​​​ക്ക​​​ൻ ബ​​​ഹു​​​രാ​​​ഷ്‌​​​ട്ര ക​​​ന്പ​​​നി​​​യാ​​​യ പ്രോ​​​ക്ട​​​ർ ആ​​​ൻ​​​ഡ് ഗാം​​​ബി​​​ളി​​​ന്‍റെ തു​​​ർ​​​ക്കി​​​യി​​​ലെ ഫാ​​​ക്ട​​​റി​​​യി​​​ൽ ആ​​​യു​​​ധ​​​ധാ​​​രി ത​​​ട​​​വി​​​ലാ​​​ക്കി​​​യ ഏ​​​ഴു ജീ​​​വ​​​ന​​​ക്കാ​​​രെ പ​​​രി​​​ക്കു​​​ക​​​ളി​​​ല്ലാ​​​തെ മോ​​​ചി​​​പ്പി​​​ച്ചു. അ​​​ക്ര​​​മി​​​യെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ഗാ​സാ യു​ദ്ധ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് അ​ക്ര​മി ഇ​സ്താം​ബൂ​ളി​ലെ ഫാ​ക്ട​റി​യി​ൽ ബ​ന്ദി​നാ​ട​ക​ത്തി​നു മു​തി​ർ​ന്ന​ത്. ശ​രീ​ര​ത്തി​ൽ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ഘ​ടി​പ്പി​ച്ച് തോ​ക്കു​മാ​യി ഫാ​ക്ട​റി​യി​ൽ ക​യ​റി ജീ​വ​ന​ക്കാ​രെ ബ​ന്ദി​ക​ളാ​ക്കു​ക​യാ​യി​രു​ന്നു.


അ​ക്ര​മി ബാ​ത്ത്റൂ​മി​ൽ ക​യ​റി​യ സ​മ​യ​ത്താ​ണ് പോ​ലീ​സ് ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യ​ത്. ബ​ന്ദി​ക​ൾ​ക്കും അ​ക്ര​മി​ക്കും പ​രി​ക്കി​ല്ല. അ​​​ക്ര​​​മി ഇ​​​വി​​​ടത്തെ ജീ​​​വ​​​ന​​​ക്കാ​​​ര​​​ന​​​ല്ലെ​​​ന്ന് പ്രോ​​​ക്ട​​​ർ ആ​​​ൻ​​​ഡ് ഗാം​​​ബി​​​ൾ അ​​​റി​​​യി​​​ച്ചു.