മോ​​​​​​​​സ്കോ: റ​​​​​​​​ഷ്യ​​​​​​​​ൻ സൈ​​നി​​ക​​വി​​​​​​​​മാ​​​​​​​​നം ത​​​​​​​​ക​​​​​​​​ർ​​​​​​​​ന്നു വീ​​​​​​​​ണ് 74 പേ​​​​​​​​ർ മ​​​​​​​​രി​​​​​​​​ച്ചു. ബെ​​​​​​​​ൽ​​​​​​​​ഗോ​​​​​​​​റോ​​​​​​​​ദ് ജി​​​​​​​​ല്ല​​​​​​​​യി​​​​​​​​ലെ കോ​​​​​​​​റോ​​​​​​​​ചാ​​​​​​​​ൻ​​​​​​​​സ്കി​​​​​​​​യി​​​​​​​​ലാ​​​​​​​​ണു വി​​​​​​​​മാ​​​​​​​​നം ത​​​​​​​​ക​​​​​​​​ർ​​​​​​​​ന്നു​​​​​​​​വീ​​​​​​​​ണ​​​​​​​​ത്. യു​​​​​​​​ക്രെ​​​​​​​​യ്ൻ സൈ​​​​​​​​ന്യം വി​​​​​​​​മാ​​​​​​​​നം വെ​​​​​​​​ടി​​​​​​​​വ​​​​​​​​ച്ചു വീ​​​​​​​​ഴ്ത്തു​​​​​​​​ക​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു​​​​​​​​വെ​​​​​​​​ന്ന് റ​​​​​​​​ഷ്യ​​​​​​​​ൻ പ്ര​​​​​​​​തി​​​​​​​​രോ​​​​​​​​ധ മ​​​​​​​​ന്ത്രാ​​​​​​​​ല​​​​​​​​യം ആ​​​​രോ​​​​പി​​​​ച്ചു.

റ​​​​​​​​ഷ്യ പി​​​​​​​​ടി​​​​​​​​കൂ​​​​​​​​ടി​​​​​​​​യ 65 യു​​​​​​​​ക്രെ​​​​​​​​യ്​​​​​​​​ൻ യു​​​​​​​​ദ്ധ​​​​​​​​ത്ത​​​​​​​​ട​​​​​​​​വു​​​​​​​​കാ​​​​​​​​രും ആ​​​​​​​​റു വി​​​​​​​​മാ​​​​​​​​ന​​​​​​​​ജീ​​​​​​​​വ​​​​​​​​ന​​​​​​​​ക്കാ​​​​​​​​രും മൂ​​​​​​​​ന്നു മ​​​​​​​​റ്റു യാ​​​​​​​​ത്ര​​​​​​​​ക്കാ​​​​​​​​രു​​​​​​​​മാ​​​​​​​​ണു മ​​​​​​​​രി​​​​​​​​ച്ച​​​​​​​​ത്. യു​​​​​​​​ക്രെ​​​​​​​​യ്ൻ അ​​​​​​​​ധി​​​​​​​​കൃ​​​​​​​​ത​​​​​​​​ർ ഇ​​​​​​​​ക്കാ​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ൽ പ്ര​​​​​​​​തി​​​​​​​​ക​​​​​​​​രി​​​​​​​​ച്ചി​​​​​​​​ല്ല. ബെ​​​​​​​​ൽ​​​​​​​​ഗോ​​​​​​​​റോ​​​​​​​​ദു​​​​​​​​മാ​​​​​​​​യി അ​​​​​​​​തി​​​​​​​​ർ​​​​​​​​ത്തി പ​​​​​​​​ങ്കി​​​​​​​​ടു​​​​​​​​ന്ന ഖാ​​​​​​​​ർ​​​​​​​​കീ​​​​​​​​വ് മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നു യു​​​​​​​​ക്രെ​​​​​​​​യ്ൻ തൊ​​ടു​​ത്ത ര​​​ണ്ടു മി​​​​​​​​സൈ​​​​​​​​ലു​​​ക​​​ൾ പ​​​​​​​​തി​​​​​​​​ച്ചാ​​​​​​​​ണു വി​​​​​​​​മാ​​​​​​​​നം ത​​​​​​​​ക​​​​​​​​ർ​​​​​​​​ന്ന​​​​​​​​തെ​​​​​​​​ന്നും ഇ​​​​തി​​​​ന്‍റെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ റ​​​​ഡാ​​​​റി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​യെ​​​​ന്നും റ​​​​​​​​ഷ്യ​​​​​ൻ പ്ര​​​​​തി​​​​​രോ​​​​​ധ മ​​​​​ന്ത്രാ​​​​​ല​​​​​യം ആ​​​​​​​​രോ​​​​​​​​പി​​​​​​​​ച്ചു.


മോ​​​​സ്കോ മേ​​​​ഖ​​​​ല​​​​യി​​​​ലെ ച​​​​കാ​​​​ലോ​​​​വ്സ്കി എ​​​​യ​​​​ർ ഫീ​​​​ൽ​​​​ഡി​​​​ൽ​​​​നി​​​​ന്ന് ബെ​​​​ൽ​​​​ഗോ​​​​റോ​​​​ദ് മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്കു പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു വി​​​​മാ​​​​നം. യു​​​​ക്രെ​​​​യ്നു കൈ​​​​മാ​​​​റാ​​​​നു​​​​ള്ള ത​​​​ട​​​​വു​​​​കാ​​​​രാ​​​​യി​​​​രു​​​​ന്നു വി​​​​മാ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഈ ​​​​മാ​​​​സം 240 യു​​​​ക്രെ​​​​യ്ൻ ത​​​​ട​​​​വു​​​​കാ​​​​രെ റ​​​​ഷ്യ​​​​യും 248 റ​​​​ഷ്യ​​​​ൻ ത​​​​ട​​​​വു​​​​കാ​​​​രെ യു​​​​ക്രെ​​​​യ്നും കൈ​​​​മാ​​​​റി​​​​യി​​​​രു​​​​ന്നു.

മ​​​​​​​​ഞ്ഞു​​​​​​​​മൂ​​​​​​​​ടി​​​​​​​​യ ഗ്രാ​​​​​​​​മീ​​​​​​​​ണ​​​​​​​​മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യി​​​​​​​​ൽ വി​​​​​​​​മാ​​​​​​​​നം ത​​​​​​​​ക​​​​​​​​ർ​​​​​​​​ന്നു​​​​​​​​വീ​​​​​​​​ണു തീ​​​​​​​​പി​​​​​​​​ടി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​ന്‍റെ ദൃ​​​​​​​​ശ്യ​​​​​​​​ങ്ങ​​​​​​​​ൾ പു​​​​​​​​റ​​​​​​​​ത്തു​​​​​​​​വ​​​​​​​​ന്നു. ഐ​​​​​​​ഐ-76 എ​​​​​​​ന്ന വി​​​​​​​മാ​​​​​​​നം സൈ​​​​​​​നി​​​​​​​ക​​​​​​​രെ​​​​​​​യും യു​​​​​​​ദ്ധോ​​​​​​​പ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ളും ആ​​​​​​​യു​​​​​​​ധ​​​​​​​ങ്ങ​​​​​​​ളും മ​​റ്റു ച​​ര​​ക്കു​​ക​​ളും കൊ​​​​​​​ണ്ടു​​​​​​​പോ​​​​​​​കു​​​​​​​ന്ന​​​​​​​തി​​​​​​​നാ​​​​​​​യി രൂ​​​​​പ​​​​​ക​​​​​ല്പ​​​​​ന ചെ​​​​​യ്ത​​​​​താ​​​​​ണ്. 225 സൈ​​​​​​​നി​​​​​​​ക​​​​​​​രെ വ​​​​ഹി​​​​ക്കാ​​​​ൻ ഈ ​​​​​​​വി​​​​​​​മാ​​​​​​​ന​​​​​​​ത്തി​​​​​​​നു ക​​​​​​​ഴി​​​​​​​യും.