ടാങ്കർ ലോറി പൊട്ടിത്തെറിച്ച് ആറു പേർ മരിച്ചു
Thursday, January 25, 2024 1:11 AM IST
ഉലാൻബത്തോർ: മംഗോളിയൻ തലസ്ഥാനമായ ഉലാൻബത്തോറിൽ പ്രകൃതിവാതക കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ട് പൊട്ടിത്തെറിച്ച് ആറു പേർ മരിച്ചു. ഇതിൽ മൂന്നു പേർ അഗ്നിശമന സേനാംഗങ്ങളാണ്. 11 പേർക്കു പരിക്കേറ്റിട്ടുണ്ട്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. 60 ടൺ ദ്രവീകൃത പ്രകൃതിവാതകം നിറച്ച ട്രക്ക് കാറുമായി കൂട്ടിയിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.