മണ്ണിടിച്ചിലിൽ മരണം 20 ആയി
Wednesday, January 24, 2024 12:17 AM IST
ബെയ്ജിംഗ്: ചൈനയിലെ യുനാൻ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. 24 പേരെ ഇനിയും കണ്ടെത്താനുണ്ട്.
മലനിരകളാൽ ചുറ്റപ്പെട്ട ലിയാംഗ്ഷുയി ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് ദുരന്തമുണ്ടായത്. വീടുകൾക്കു മുകളിലേക്കു മല ഇടിഞ്ഞു വീഴുകയായിരുന്നു.