ടെ​ഹ്റാ​ൻ: ഇ​റാ​നി​ൽ ഇ​ര​ട്ടബോം​ബ് സ്ഫോ​ട​ന​ത്തി​ൽ കു​റ​ഞ്ഞ​ത് 103 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 141 പേ​ർ​ക്കു പ​രി​ക്കേ​റ്റു. അ​മേ​രി​ക്ക വ​ധി​ച്ച വി​പ്ല​വ​ഗാ​ർ​ഡ് ക​മാ​ൻ​ഡ​ർ ജ​ന​റ​ൽ ഖാ​സിം സു​ലൈ​മാ​നി​യു​ടെ നാ​ലാം ച​ര​മ​വാ​ർ​ഷി​ക​ദി​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ബ​റി​ട​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​നി​ടെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ഭീ​ക​രാ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​തെ​ന്ന് ഇ​റേ​നി​യ​ൻ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

ഇ​ന്ന​ലെ തെ​ക്ക​ൻ ന​ഗ​ര​മാ​യ കെ​ർ​മാ​നി​ലെ സാ​ഹി​ബ് അ​ൽ സ​മാ​ൻ മോ​സ്കി​ലാ​യി​രു​ന്നു സം​ഭ​വം. അ​നു​സ്മ​രണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നൂ​റൂ​ക​ണ​ക്കി​നു പേ​ർ സു​ലൈ​മാ​നി​യു​ടെ ക​ബ​റി​ട​ത്തി​ലേ​ക്കു പ്ര​ദ​ക്ഷി​ണ​മാ​യി പോ​ക​വേ​യാ​ണു സ്ഫോ​ട​ന​ങ്ങ​ളു​ണ്ടാ​യ​ത്.

ച​വ​റുവീ​പ്പ​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ബോം​ബു​ക​ൾ റി​മോ​ട്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പൊ​ട്ടി​ച്ച​തെ​ന്ന് ക​രു​തു​ന്നു. ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​നം പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം വ​ർ​ധി​പ്പി​ക്കു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​ണ്.


ഇ​റേ​നി​യ​ൻ വി​പ്ല​വ​ഗാ​ർ​ഡി​ലെ വി​ദേ​ശ ഓ​പ്പ​റേ​ഷ​നു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള ഖു​ദ്സ് ഫോ​ഴ്സി​ന്‍റെ ക​മാ​ൻ​ഡ​റാ​യി​രു​ന്ന ജ​ന​റ​ൽ ഖ്വാ​സിം സു​ലൈ​മാ​നി​യെ യു​എ​സ് സേ​ന 2020ൽ ​ഇ​റാ​ക്കി​ൽ ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ലൂ​ടെ​യാ​ണ് വ​ധി​ച്ച​ത്.

പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​നേ​യ് ക​ഴി​ഞ്ഞാ​ൽ ഇ​റാ​നി​ലെ ഏ​റ്റ​വും ക​രു​ത്ത​നാ​യ നേ​താ​വാ​യി​രു​ന്നു സു​ലൈ​മാ​നി. പ​ശ്ചി​മേ​ഷ്യ​യി​ലും അ​റ​ബ് മേ​ഖ​ല​യി​ലും ഇ​റാ​ന്‍റെ പി​ന്തു​ണ​യോ​ടെ സാ​യു​ധ സം​ഘ​ങ്ങ​ളെ വ​ള​ർ​ത്തി​യ​ത് സു​ലൈ​മാ​നി​യാ​ണ്.