ഗാ​​​സ സി​​​റ്റി: ഗാ​​​സ​​​യി​​​ലെ അ​​​ൽ​​​ ഷി​​​ഫ ആ​​​ശു​​​പ​​​ത്രി മ​​​ര​​​ണ​​​മേ​​​ഖ​​​ല​​​യാ​​​യി മാ​​​റി​​​യെ​​​ന്ന് ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന. ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭാ സം​​​ഘ​​​ത്തോ​​​ടൊ​​​പ്പം ആ​​​ശു​​​പ​​​ത്രി പ​​​രി​​​ശോ​​​ധി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണു സം​​​ഘ​​​ട​​​നാ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഇ​​​തു പ​​​റ​​​ഞ്ഞ​​​ത്.

സം​​​യു​​​ക്ത സം​​​ഘം ഒ​​​രു മ​​​ണി​​​ക്കൂ​​​ർ നേ​​​രം ആ​​​ശു​​​പ​​​ത്രി ചു​​​റ്റി​​​ക്ക​​​ണ്ടു. വെ​​​ടി​​​വ​​​യ്പി​​​ന്‍റെ​​​യും ഷെ​​​ല്ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ​​​യും തെ​​​ളി​​​വു​​​ക​​​ൾ ക​​​ണ്ട​​​താ​​​യി സം​​​ഘം പ​​​റ​​​ഞ്ഞു. എ​​​ൺ​​​പ​​​തോ​​​ളം പേ​​​രെ അ​​​ട​​​ക്കി​​​യ കൂ​​​ട്ട​​​ക്കു​​​ഴി​​​മാ​​​ടം ആ​​​ശു​​​പ​​​ത്രി ക​​​വാ​​​ട​​​ത്തി​​​ലു​​​ണ്ട്. ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലു​​​ള്ള 291 രോ​​​ഗി​​​ക​​​ൾ​​​കൂ​​​ടി ആ​​​ശു​​​പ​​​ത്രി​​​യി​​​ലു​​​ണ്ട്. ഇ​​​വ​​​രെ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഒ​​​ഴി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​താ​​​യും സം​​​ഘം അ​​​റി​​​യി​​​ച്ചു.

ഇ​​​സ്രേ​​​ലി സേ​​​ന പി​​​ടി​​​ച്ചെ​​​ടു​​​ത്ത അ​​​ൽ​​​ ഷി​​​ഫ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഒ​​​ട്ടു​​​മു​​​ക്കാ​​​ൽ രോ​​​ഗി​​​ക​​​ളും ജീ​​​വ​​​ന​​​ക്കാ​​​രും അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളും ശ​​​നി​​​യാ​​​ഴ്ച ഒ​​​ഴി​​​ഞ്ഞു​​​പോ​​​യി​​​രു​​​ന്നു. ഇ​​​സ്രേ​​​ലി സേ​​​ന​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ഒ​​​ഴി​​​ഞ്ഞ​​​തെ​​​ന്ന് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്നു. എ​​​ന്നാ​​​ൽ, ഒ​​​ഴി​​​യാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​രു​​​ടെ അ​​​ഭ്യ​​​ർ​​​ഥ​​​ന മാ​​​നി​​​ച്ച് ഒ​​​ഴി​​​ഞ്ഞു​​​പോ​​​കാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ക്കു സു​​​ര​​​ക്ഷി​​​തപാ​​​ത ഒ​​​രു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ഇ​​​സ്രേ​​​ലി സേ​​​ന പ​​​റ​​​യു​​​ന്നു.

അ​​​ൽ​​​ ഷി​​​ഫ​​​യ്ക്കു കീ​​​ഴെ ഹ​​​മാ​​​സി​​​ന്‍റെ ഭൂ​​​ഗ​​​ർ​​​ഭ ക​​​മാ​​​ൻ​​​ഡ് സെ​​​ന്‍റ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണ് ഇ​​​സ്ര​​​യേ​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. ബു​​​ധ​​​നാ​​​ഴ്ച നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി. അ​​​തേ​​​സ​​​മ​​​യം, ക​​​മാ​​​ൻ​​​ഡ് സെ​​​ന്‍റ​​​ർ നി​​​ല​​​വി​​​ലു​​​ണ്ടെ​​​ന്ന​​​തി​​​നു​​​ള്ള തെ​​​ളി​​​വ് ഇ​​​തു​​​വ​​​രെ ന​​​ല്കി​​​യി​​​ട്ടി​​​ല്ല.


ഇ​​​തി​​​നി​​​ടെ, ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട പ​​​ല​​​സ്തീ​​​നി​​​ക​​​ളു​​​ടെ എ​​​ണ്ണം 12,300 ആ​​​യെ​​​ന്ന് ഗാ​​​സ​​​യി​​​ലെ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. ഒ​​​ക്‌​​​ടോ​​​ബ​​​ർ ഏ​​​ഴി​​​നു ഹ​​​മാ​​​സ് ഇ​​​സ്ര​​​യേ​​​ലി​​​ൽ ന​​​ട​​​ത്തി​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 1,200 പേ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.


31 ന​​​വ​​​ജാ​​​ത ശി​​​ശു​​​ക്ക​​​ളെ ഒ​​​ഴി​​​പ്പി​​​ച്ചു

മാ​​​സം തി​​​ക​​​യ​​​തെ ജ​​​നി​​​ച്ച 31 ശി​​​ശു​​​ക്ക​​​ളെ അ​​​ൽ​​​ഷി​​​ഫ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​പ്പി​​​ച്ചു. തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലെ യൂ​​​റോ​​​പ്യ​​​ൻ, നാ​​​സ​​​ർ, എമിറേറ്റ്സ് ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് ഇ​​​വ​​​രെ ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ളി​​​ൽ എത്തിച്ചത്. ഒ​​​ഴി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പേ ര​​​ണ്ടു ന​​​വ​​​ജാ​​​ത​​​ർ മ​​​രി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.
അ​​​തേ​​​സ​​​മ​​​യം, തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളെ​​​ല്ലാം രോ​​​ഗി​​​ക​​​ളാ​​​ലും പ​​​രി​​​ക്കേ​​​റ്റ​​​വ​​​രാ​​​ലും നി​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ശി​​​ശു​​​ക്ക​​​ൾ​​​ക്കു വേ​​​ണ്ട ഇ​​​ൻ​​​ക്യു​​​ബേ​​​റ്റ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലി​​​ല്ലെ​​​ന്നും പ​​​റ​​​യു​​​ന്നു.