റൺവേയിൽ വിമാനം ലോറിയുമായി കൂട്ടിയിടിച്ചു
Saturday, November 19, 2022 11:51 PM IST
ലിമ: പെറുവിൽ യാത്രാവിമാനം അഗ്നിശമനസേനാ ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് അഗ്നിശമന സേനാംഗങ്ങൾ മരിച്ചു. തലസ്ഥാനമായ ലിമായിലെ ഹോർഹെ ചാവേസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
ലതാം എയർലൈൻസ് വിമാനം തെക്കൻ പെറുവിലേക്കുള്ള യാത്രയ്ക്ക് ഉയരാൻ ശ്രമിക്കവേ റൺവേയിലുണ്ടായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ലോറി എന്തിന് ഈ സമയത്ത് റൺവേയിൽ എത്തിയെന്നതിൽ വ്യക്തതയില്ല.