ഫിൻലൻഡിന്‍റെ നി‍യുക്ത പ്രധാനമന്ത്രിക്ക് 34 വയസുമാത്രം
ഫിൻലൻഡിന്‍റെ നി‍യുക്ത  പ്രധാനമന്ത്രിക്ക് 34 വയസുമാത്രം
Monday, December 9, 2019 11:56 PM IST
ഹെ​​​ൽ​​​സി​​​ങ്കി: ഫി​​​ൻ​​​ല​​​ൻ​​​ഡ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി മു​​​പ്പ​​​ത്തി​​​നാ​​​ലു​​​കാ​​​രി സ​​​നാ മ​​​രീ​​​നെ സോ​​​ഷ്യ​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റ് പാ​​​ർ​​​ട്ടി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.​​​ അ​​​ഞ്ച് ഇ​​​ട​​​തു​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ മു​​​ന്ന​​​ണി​​​യാ​​​ണ് ഫി​​​ൻ​​​ല​​​ൻ​​​ഡ് ഭ​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ഞ്ച് പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ​​​യും ത​​​ല​​​പ്പ​​​ത്ത് വ​​​നി​​​ത​​​ക​​​ളാ​​​ണ്. ഇ​​​വ​​​രി​​​ൽ നാ​​​ലു​​​പേ​​​രും മു​​​പ്പ​​​ത്ത​​​ഞ്ചു​​​ വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള​​​വ​​​രാ​​​ണെ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യു​​​മു​​​ണ്ട്.

അ​​​ടു​​​ത്ത​​​ദി​​​വ​​​സം ത​​​ന്നെ മ​​​രീ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ​​​ന്ന പ​​​ദ​​​വി​​​യും അ​​​തോ​​​ടെ അ​​​വ​​​ർ​​​ക്കു ല​​​ഭി​​​ക്കും. യു​​​ക്രെ​​​യ്ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഒ​​​ലെ​​​സ്കി ഹോ​​​ൺ​​​ഷ​​​രു​​​ക്കി​​​നു 35 വ​​​യ​​​സു​​​ണ്ട്. ന്യൂ​​​സി​​​ല​​​ൻ​​​ഡ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സീ​​​ന്ത ആ​​​ർ​​​ഡേ​​​ണി​​​ന് 39 വ​​​യ​​​സും.


ഇ​​​ട​​​തു​​​പ​​​ക്ഷ ലി​​​ബ​​​റ​​​ൽ ചി​​​ന്താ​​​ഗ​​​തി​​​ക്കാ​​​രി​​​യാ​​​യ മ​​​രീ​​​ൻ 2015ലാ​​​ണ് ആ​​​ദ്യം പാ​​​ർ​​​ല​​​മെ​​​ന്‍റം​​​ഗ​​​മാ​​​യ​​​ത്. പ്രാ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ചു താ​​​ൻ ഒ​​​രി​​​ക്ക​​​ലും ചി​​​ന്തി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു നി​​​യു​​​ക്ത പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. നി​​​ര​​​വ​​​ധി കാ​​​ര്യ​​​ങ്ങ​​​ൾ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ചെ​​​യ്തു തീ​​​ർ​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ആ​​​ദ്യ​​​മാ​​​യി എ​​​ല്ലാ ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളു​​​ടെ​​​യും യോ​​​ഗം വി​​​ളി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട പ​​​ദ്ധ​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​മെ​​​ന്ന് അ​​​വ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.