ഹോർമുസിനു മുകളിലൂടെ വ്യോമഗതാഗതം നിർത്തി
ഹോർമുസിനു മുകളിലൂടെ വ്യോമഗതാഗതം നിർത്തി
Saturday, June 22, 2019 2:37 AM IST
ല​​​​ണ്ട​​​​ൻ: യു​​​​എ​​​​സി​​​​ന്‍റെ സൈ​​​​നി​​​​ക ഡ്രോ​​​​ൺ ഇ​​​​റാ​​​​ൻ വീ​​​​ഴ്ത്തി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ലോ​​​​ക​​​​ത്തി​​​​ലെ പ്ര​​​​മു​​​​ഖ എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സ് ക​​​​ന്പ​​​​നി​​​​ക​​​​ൾ ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​നു മു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യു​​​​ള്ള സ​​​​ർ​​​​വീ​​​​സ് നി​​​​ർ​​​​ത്തി​​. സർവീസുകൾ വഴിമാറ്റി വിട്ടു. ഇ​​​​റാ​​​​നും യു​​​​എ​​​​സും ത​​​​മ്മി​​​​ലു​​​​ള്ള സം​​​​ഘ​​​​ർ​​​​ഷം വ​​​​ർ​​​​ധി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഹോ​​​​ർ​​​​മു​​​​സി​​​​നു മു​​​​ക​​​​ളി​​​​ലൂ​​​​ടെ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത് സു​​​​ര​​​​ക്ഷ​​​​യെ ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് ക​​​​ന്പ​​​​നി​​​​ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

യു​​​​എ​​​​സി​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​ട്ടു​​​​ള്ള വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ ഹോ​​​​ർ​​​​മു​​​​സി​​​​നു മു​​​​ക​​​​ളി​​​​ൽകൂ​​​​ടി സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന​​​​തു നി​​​​രോ​​​​ധി​​​​ച്ച് ഫെ​​​​ഡ​​​​റ​​​​ൽ ഏ​​​​വി​​​​യേ​​​​ഷ​​​​ൻ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യി​​​​രു​​​​ന്നു.

സം​ഘ​ർ​ഷ​സാ​ധ്യ​താ മേ​ഖ​ല​യി​ൽ​ക്കൂ​ടി​യു​ള്ള എ​ല്ലാ സ​ർ​വീ​സു​ക​ളും വ​ഴി​മാ​റ്റി​വി​ടു​മെ​ന്ന് എ​മി​റേ​റ്റ്സ്, ഫ്ലൈ ​ദു​ബാ​യ്, ഇ​ത്തി​ഹാ​ദ് ക​ന്പ​നി​ക​ൾ അ​റി​യി​ച്ചു. പു​തി​യ ഷെ​ഡ്യൂ​ൾ ക​ന്പ​നി​യു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ബ്രി​​​​ട്ടീ​​​​ഷ് എ​​​​യ​​​​ർ​​​​വേ​​​​സ്, ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ ലു​​​​ഫ്താ​​​​ൻ​​​​സ, നെ​​​​ത​​​​ർ​​​​ല​​​​ൻ​​​​ഡ്സി​​​​ലെ കെ​​​​എ​​​​ൽ​​​​എം, സിം​​​​ഗ​​​​പ്പൂ​​​​ർ എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സ് തു​​​​ട​​​​ങ്ങി​​​​യ ക​​​​ന്പ​​​​നി​​​​ക​​​​ളും സർവീസ് റ ദ്ദാക്കി. യു​​​​ണൈ​​​​റ്റ​​​​ഡ് എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സി​​​​ന്‍റെ നെ​​​​വാ​​​​ർ​​​​ക്ക്- മും​​​​ബൈ സ​​​​ർ​​​​വീ​​​​സും റ​​​​ദ്ദാ​​​​ക്ക​​​​പ്പെ​​​​ട്ട​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.