ദി​​ഫു: ആ​​സാം-​​മേ​​ഘാ​​ല​​യ അ​​തി​​ർ​​ത്തി​​യി​​ൽ ര​​ണ്ടു വി​​ഭാ​​ഗ​​ങ്ങ​​ൾ ത​​മ്മി​​ലു​​ണ്ടാ​​യ സം​​ഘ​​ർ​​ഷ​​ത്തി​​ൽ ഒ​​രാ​​ൾ കൊ​​ല്ല​​പ്പെ​​ട്ടു. നെ​​ല്ലു വി​​ള​​വെ​​ടു​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​യി​​രു​​ന്നു ആ​​സാ​​മി​​ലെ ക​​ർ​​ബി ആം​​ഗ്‌​​ലോം​​ഗ് ജി​​ല്ല​​യി​​ൽ സം​​ഘ​​ർ​​ഷം മൂ​​ർ​​ച്ഛി​​ച്ച​​ത്.

ഒ​​രാ​​ഴ്ച​​യാ​​യി പ്ര​​ദേ​​ശ​​ത്ത് സം​​ഘ​​ർ​​ഷ​​സ​​മാ​​ന സാ​​ഹ​​ച​​ര്യ​​മാ​​യി​​രു​​ന്നു. നെ​​ൽ​​കൃ​​ഷി ചെ​​യ്ത ഭൂ​​മി ത​​ങ്ങ​​ളു​​ടേ​​താ​​ണെ​​ന്ന് ഇ​​രു വി​​ഭാ​​ഗ​​വും അ​​വ​​കാ​​ശ​​പ്പെ​​ട്ടി​​രു​​ന്നു. മേ​​ഘാ​​ല​​യ​​യി​​ൽ​​നി​​ന്നു​​ള്ള ഒ​​രു സം​​ഘം ആ​​ളു​​ക​​ൾ നെ​​ല്ലു കൊ​​യ്യാ​​നെ​​ത്തി​​യ​​തോ​​ടെ ത​​പ​​ത് ഗ്രാ​​മ​​വാ​​സി​​ക​​ൾ എ​​തി​​ർ​​ത്തു. തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു സം​​ഘ​​ർ​​ഷം.


ക​​ർ​​ബി വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട ഒ​​റി​​വെ​​ൽ ടി​​മും​​ഗ് (48) ആ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഒ​​രാ​​ൾ​​ക്കു പ​​രി​​ക്കേ​​റ്റു. ക​​ണ്ണീ​​ർ​​വാ​​ത​​കം പ്ര​​യോ​​ഗി​​ച്ചാ​​ണ് പോ​​ലീ​​സ് ജ​​ന​​ക്കൂ​​ട്ട​​ത്തെ പി​​രി​​ച്ചു​​വി​​ട്ട​​ത്. ആ​​സാം, മേ​​ഘാല​​യ സം​​സ്ഥാ​​ന​​ങ്ങ​​ൾ ത​​മ്മി​​ൽ 12 പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ അ​​തി​​ർ​​ത്തി ത​​ർ​​ക്ക​​മു​​ണ്ട്.