ബിഹാർ വോട്ടർപട്ടിക: സഹായിക്കാൻ പാരാലീഗൽ വോളന്റിയർമാർ
Friday, October 10, 2025 2:45 AM IST
ന്യൂഡൽഹി: ബിഹാറിലെ വോട്ടർപട്ടികയിലെ പ്രത്യേക പരിഷ്കരണത്തെ (എസ്ഐആർ) തുടർന്ന് അന്തിമ വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ട 3.66 ലക്ഷം വോട്ടർമാർക്ക് പരാതി നൽകാൻ സഹായിക്കാൻ പാരാ ലീഗൽ വോളന്റിയർമാരെ നിയോഗിക്കാൻ അതത് ജില്ലകൾക്ക് നിർദേശം നല്കാൻ ബിഹാർ ലീഗൽ സർവീസ് അഥോറിറ്റിയോട് സുപ്രീംകോടതി.
പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ട എല്ലാവർക്കും പരാതി സമർപ്പിക്കുന്നതിനുള്ള അവസരം ലഭ്യമാക്കണം. പേര് നീക്കം ചെയ്തതിന്റെ കാരണങ്ങൾ വ്യക്തമാക്കി നൽകണമെന്നും ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മാല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.