മോദിക്ക് രാജ്യത്തു മൗനവും വിദേശത്ത് വ്യക്തിപരമായ വിഷയവും: രാഹുൽ
Saturday, February 15, 2025 1:41 AM IST
ന്യൂഡൽഹി: അമേരിക്കൻ സന്ദർശനത്തിനിടെ നടത്തിയ പത്രസമ്മേളനത്തിൽ വ്യവസായ പ്രമുഖൻ ഗൗതം അദാനിയെക്കുറിച്ചുള്ള ചോദ്യത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ മറുപടിക്കെതിരേ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഇന്ത്യയിൽ ചോദ്യം ചോദിച്ചാൽ മൗനവും വിദേശത്തു ചോദിച്ചാൽ മോദിക്ക് വ്യക്തിപരമായ വിഷയവുമാണെന്നും രാഹുൽ സമൂഹമാധ്യമമായ എക്സിൽ ചൂണ്ടിക്കാട്ടി. അമേരിക്കയിൽവച്ചുപോലും അദാനിയുടെ അഴിമതി മോദി മൂടിവച്ചു.
മോദിക്ക് സുഹൃത്തിന്റെ കീശ നിറയ്ക്കുന്നത് രാഷ്ട്രനിർമാണവും കൈക്കൂലി വാങ്ങി രാജ്യത്തിന്റെ സന്പത്ത് കൊള്ളയടിക്കുന്നത് വ്യക്തിപരമായ വിഷയവുമാണെന്നും രാഹുൽ പരിഹസിച്ചു.