ദലൈലാമ ഈയാഴ്ച പിൻഗാമിയെ പ്രഖ്യാപിച്ചേക്കും
Tuesday, July 1, 2025 2:51 AM IST
ധരംശാല: ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ ഈയാഴ്ച തന്റെ പിൻഗാമിയെ പ്രഖ്യാപിച്ചേക്കും. അടുത്ത ഞായറാഴ്ച 90 വയസ് തികയുന്ന ദലൈലാമ ബുദ്ധമത നേതാക്കളുടെ മൂന്നു ദിവസത്തെ സമ്മേളനം വിളിച്ചിട്ടുണ്ട്. 2019നുശേഷം ആദ്യമായാണ് ഇത്ര വിപുലമായ സമ്മേളനം നടക്കുന്നത്.
1959ൽ ചൈനീസ് ഭരണത്തിനെതിരേ നടന്ന പ്രക്ഷോഭത്തെത്തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ ആളാണ് ദലൈലാമ. അന്നു മുതൽ ഹിമാചൽപ്രദേശിലെ ധരംശാലയിലാണ് ദലൈലാമ വസിക്കുന്നത്. ഇദ്ദേഹത്തിന്റെ പിൻഗാമിയെ തങ്ങൾ തെരഞ്ഞെടുക്കുമെന്നാണു ചൈന പ്രഖ്യാപിച്ചിട്ടുള്ളത്.