തെലുങ്കാന ബിജെപിയിൽ കലാപം: എംഎൽഎ പാർട്ടി വിട്ടു
Tuesday, July 1, 2025 2:51 AM IST
ഹൈദരാബാദ്: നേതൃമാറ്റ സൂചനയെത്തുടർന്ന് തെലുങ്കാന ബിജെപിയിൽ കലാപം. പുതിയ സംസ്ഥാന പ്രസിഡന്റായി മുതിർന്ന നേതാവ് രാമചന്ദ്ര റാവുവിനെ നിയമിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് തീപ്പൊരി നേതാവും എംഎൽഎയുമായ രാജ സിംഗ് ബിജെപിയിൽനിന്ന് രാജിവച്ചു.
പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉപേക്ഷിക്കുകയാണെന്നും കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിക്ക് അയച്ച കത്തിൽ എംഎൽഎ ചൂണ്ടിക്കാട്ടി.
കിഷൻ റെഡ്ഡിയാണു പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ്. പുതിയ പ്രസിഡന്റിനെ ഉടൻ കേന്ദ്രനേതൃത്വം പ്രഖ്യാപിക്കുമെന്നാണു സൂചന. രാമചന്ദ്ര റാവുവിന്റെ നിയമനം തനിക്കുമാത്രമല്ല ലക്ഷക്കണക്കിനു പ്രവർത്തകർക്കും നിരാശയുണ്ടാക്കുന്നതാണെന്ന് രാജ സിംഗ് പറഞ്ഞു.