രവാഡയുടെ നിയമനത്തിനു പിന്നിൽ സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ട്: പ്രേമചന്ദ്രൻ
Wednesday, July 2, 2025 1:00 AM IST
ന്യൂഡൽഹി: രവാഡ ചന്ദ്രശേഖറിനെ ഡിജിപിയായി നിയമിച്ചതിനു പിന്നിൽ സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി.
കൂത്തുപറന്പ് വെടിവയ്പ് കേസിലെ പ്രധാനപ്രതിയെന്ന് സിപിഎം തന്നെ ആരോപിച്ച രവാഡയെ പിണറായി സർക്കാർ സംസ്ഥാന പോലീസ് മേധാവിയായി നിയമിച്ചതിൽ ദുരൂഹതയുണ്ടെന്ന് പ്രേമചന്ദ്രൻ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ സ്പെഷൽ ഡയറക്ടറും കേന്ദ്ര കാബിനറ്റ് സുരക്ഷാ സെക്രട്ടേറിയറ്റിന്റെ സുരക്ഷാ സെക്രട്ടറിയുമായി നിയമിതനായ ഒരാളെ കേരളാ പോലീസിന്റെ തലവനായി നിയമിക്കുന്ന നടപടി സംശയാസ്പദമാണ്.
സീനിയോറിറ്റിയിൽ ഒന്നാമനായ നിതിൻ അഗർവാളിനെ തഴഞ്ഞ് ജൂണിയറായ രവാഡയെ നിയമിച്ചതിൽ വ്യക്തത വരുത്താനുള്ള ബാധ്യത സിപിഎമ്മിനുണ്ടെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.