സാങ്കേതിക തകരാർ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
Saturday, May 27, 2023 1:28 AM IST
ന്യൂഡൽഹി: ഡൽഹിയിൽനിന്ന് യുഎസിലെ വാൻകോവറിലേക്കു പറന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെത്തുടർന്നു തിരിച്ചിറക്കി. പറയുന്നയർന്ന ഉടൻ പിഴവ് ശ്രദ്ധയിൽപ്പെട്ടതിനാൽ ബോയിംഗ് 777 വിമാനം സുരക്ഷിതമായി താഴെയിറക്കുകയായിരുന്നുവെന്ന് എയർ ഇന്ത്യ അറിയിച്ചു. 298 യാത്രക്കാരെ മറ്റൊരു വിമാനത്തിൽ വാൻകോവറിലേക്ക് അയച്ചു.