കോവിഡ് അവലോകന യോഗം ചേർന്നു
Saturday, January 29, 2022 12:31 AM IST
ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് സിംഗ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ കോവിഡ് അവലോകന യോഗം ചേർന്നു.
കർണാടക, കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ആരോഗ്യ മന്ത്രിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, അഡീഷണൽ സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യയിലെ 18 വയസിനു മുകളിൽ പ്രായമുള്ള 95 ശതമാനം ആളുകൾക്കും ഒന്നാം ഡോസ് വാക്സിൻ നൽകാൻ സാധിച്ചതിൽ കേന്ദ്ര ആരോഗ്യ മന്ത്രി സംസ്ഥാനങ്ങളെ അഭിനന്ദിച്ചു. പൊതു ആരോഗ്യ രംഗത്തിന്റെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനങ്ങൾ കൂടുതൽ ടെലി കണ്സൾട്ടേഷൻ സംവിധാനങ്ങൾ ആരംഭിക്കണം.
രണ്ടാം ഘട്ട അടിയന്തര കോവിഡ് ചികിത്സ പാക്കേജ് വഴി സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുള്ള കോവിഡ് ധനസഹായം ഉപയോഗപ്പെടുത്തി മാർച്ച് 31നുള്ളിൽ അതത് സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു.