മഹാരാഷ്ട്രയിൽ മരണം 17,000 പിന്നിട്ടു
Friday, August 7, 2020 11:16 PM IST
മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17,092 ആയി. ഇന്നലെ 300 പേരാണു മരിച്ചത്. ഇന്നലെ 10,483 പേർക്കു രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 4,90,262 ആയി. മുംബൈയിൽ രോഗവ്യാപനത്തിൽ കുറവുണ്ടായത് ആശ്വാസമാണ്.