കോ​​ല്‍​ക്ക​​ത്ത: ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍ കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സി​​നു സിം​​ഗി​​ള്‍ ജ​​യം. രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​നെ ഒ​​രു റ​​ണ്ണി​​നു കെ​​കെ​​ആ​​ര്‍ കീ​​ഴ​​ട​​ക്കി.

ഐ​​പി​​എ​​ല്‍ ച​​രി​​ത്ര​​ത്തി​​ല്‍ കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സ് ഒ​​രു റ​​ണ്ണി​​നു ജ​​യി​​ക്കു​​ന്ന​​ത് ഇ​​തു ര​​ണ്ടാം ത​​വ​​ണ​​യാ​​ണ്. ഐ​​പി​​എ​​ല്ലി​​ല്‍ 15-ാം ത​​വ​​ണ​​യാ​​ണ് ഒ​​രു റ​​ണ്‍ ജ​​യം പി​​റ​​ക്കു​​ന്ന​​തെ​​ന്ന​​തും ച​​രി​​ത്രം. കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സ് മു​​ന്നോ​​ട്ടു​​വ​​ച്ച 207 റ​​ണ്‍​സ് എ​​ന്ന ല​​ക്ഷ്യം പി​​ന്തു​​ട​​ര്‍​ന്ന രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ന് 205 വ​​രെ എ​​ത്താ​​നേ സാ​​ധി​​ച്ചു​​ള്ളൂ.

ഹെ​​വി​​വെ​​യ്റ്റ് റ​​സ​​ല്‍

ടോ​​സ് നേ​​ടി​​യ കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സ് ക്യാ​​പ്റ്റ​​ന്‍ അ​​ജി​​ങ്ക്യ ര​​ഹാ​​നെ ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്തു. ഈ​​ഡ​​ന്‍ ഗാ​​ര്‍​ഡ​​ന്‍​സി​​ല്‍ വെ​​ടി​​ക്കെ​​ട്ടു തു​​ട​​ക്കം പ്ര​​തീ​​ക്ഷി​​ച്ച കെ​​കെ​​ആ​​റി​​ന് സ്‌​​കോ​​ര്‍ ബോ​​ര്‍​ഡി​​ല്‍ 13 റ​​ണ്‍​സു​​ള്ള​​പ്പോ​​ള്‍ സു​​നി​​ല്‍ ന​​രെ​​യ്‌​​നെ (ഒ​​മ്പ​​തു പ​​ന്തി​​ല്‍ 11) ന​​ഷ്ട​​പ്പെ​​ട്ടു. അ​​ജി​​ങ്ക്യ ര​​ഹാ​​നെ​​യും (24 പ​​ന്തി​​ല്‍ 30) റ​​ഹ്‌​മ​​ാനു​​ള്ള ഗു​​ര്‍​ബാ​​സും (25 പ​​ന്തി​​ല്‍ 33) ചേ​​ര്‍​ന്നു സ്‌​​കോ​​ര്‍ മു​​ന്നോ​​ട്ടു ന​​യി​​ക്കാ​​ന്‍ ശ്ര​​മി​​ച്ചു. എ​​ന്നാ​​ല്‍, സ്‌​​കോ​​ര്‍ 69ല്‍ ​​നി​​ല്‍​ക്കു​​മ്പോ​​ള്‍ മ​​ഹീ​​ഷ് തീ​​ക്ഷ​​ണ​​യു​​ടെ പ​​ന്തി​​ല്‍ ഗു​​ര്‍​ബാ​​സ് പു​​റ​​ത്ത്.

അം​​ക്രി​​ഷ് ര​​ഘു​​വം​​ശി​​യും (31 പ​​ന്തി​​ല്‍ 44) ആ​ന്ദ്രേ റ​​സ​​ലും (25 പ​​ന്തി​​ല്‍ 57 നോ​​ട്ടൗ​​ട്ട്) ചേ​​ര്‍​ന്നാ​​യി​​രു​​ന്നു കോ​​ല്‍​ക്ക​​ത്ത​​യു​​ടെ സ്‌​​കോ​​റിം​​ഗ് വേ​​ഗ​​ത്തി​​ലാ​​ക്കി​​യ​​ത്. ആ​​റു സി​​ക്‌​​സും നാ​​ലു ഫോ​​റും അ​​ട​​ക്ക​​മാ​​യി​​രു​​ന്നു റ​​സ​​ലി​​ന്‍റെ ഇ​​ന്നിം​​ഗ്‌​​സ്. പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മാ​​ച്ചും ഈ ​​വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് താ​​ര​​മാ​​ണ്. ഈ​​ഡ​​ന്‍ ഗാ​​ര്‍​ഡ​​ന്‍​സി​​ല്‍ ഐ​​പി​​എ​​ല്ലി​​ല്‍ 1000 റ​​ണ്‍​സ് പി​​ന്നി​​ടു​​ന്ന ആ​​ദ്യ വി​​ദേ​​ശ താ​​രം​​മെ​​ന്ന നേ​​ട്ട​​വും റ​​സ​​ല്‍ സ്വ​​ന്ത​​മാ​​ക്കി.


റി​​യാ​​ന്‍റെ സി​​ക്‌​​സ് മേ​​ളം

കൂ​​റ്റ​​ന്‍ ല​​ക്ഷ്യ​​ത്തി​​നാ​​യു​​ള്ള യാ​​ത്ര​​യി​​ല്‍ രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​നു തു​​ട​​ക്ക​​ത്തി​​ല്‍ പി​​ഴ​​ച്ചു. വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി (4), കു​​നാ​​ല്‍ സിം​​ഗ് റാ​​ത്തോ​​ഡ് (0), യ​​ശ​​സ്വി ജ​​യ്‌​​സ്വാ​​ള്‍ (21 പ​​ന്തി​​ല്‍ 34) എ​​ന്നി​​വ​​ര്‍ പു​​റ​​ത്താ​​കു​​മ്പോ​​ള്‍ സ്‌​​കോ​​ര്‍​ബോ​​ര്‍​ഡി​​ല്‍ 66 റ​​ണ്‍​സ് മാ​​ത്രം. നാ​​ലാം ന​​മ്പ​​റാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ക്യാ​​പ്റ്റ​​ന്‍ റി​​യാ​​ന്‍ പ​​രാ​​ഗി​​ന്‍റെ വെ​​ടി​​ക്കെ​​ട്ട് ഇ​​ന്നിം​​ഗ്‌​​സാ​​യി​​രു​​ന്നു രാ​​ജ​​സ്ഥാ​​നെ ല​​ക്ഷ്യ​​ത്തി​​ലേ​​ക്ക് അ​​ടു​​പ്പി​​ച്ച​​ത്. 45 പ​​ന്തി​​ല്‍ എ​​ട്ട് സി​​ക്‌​​സും ആ​​റു ഫോ​​റും അ​​ട​​ക്കം 95 റ​​ണ്‍​സ് റി​​യാ​​ന്‍ പ​​രാ​​ഗ് സ്വ​​ന്ത​​മാ​​ക്കി.

ഐ​​പി​​എ​​ല്‍ ച​​രി​​ത്ര​​ത്തി​​ല്‍ തു​​ട​​ര്‍​ച്ച​​യാ​​യി ആ​​റ് പ​​ന്ത് സി​​ക്‌​​സ് പ​​റ​​ത്തു​​ന്ന ആ​​ദ്യ ബാ​​റ്റ​​ര്‍ എ​​ന്ന നേ​​ട്ട​​ത്തി​​നും റി​​യാ​​ന്‍ പ​​രാ​​ഗ് അ​​ര്‍​ഹ​​നാ​​യി. മൊ​​യീ​​ന്‍ അ​​ലി എ​​റി​​ഞ്ഞ 13-ാം ഓ​​വ​​റി​​ന്‍റെ 2, 3, 4, 5, 6 പ​​ന്തു​​ക​​ളി​​ലും വ​​രു​​ണ്‍ ച​​ക്ര​​വ​​ര്‍​ത്തി എ​​റി​​ഞ്ഞ 14-ാം ഓ​​വ​​റി​​ന്‍റെ ര​​ണ്ടാം പ​​ന്തി​​ലു​​മാ​​യി​​രു​​ന്നു പ​​രാ​​ഗി​​ന്‍റെ തു​​ട​​ര്‍​ച്ച​​യാ​​യ ആ​​റ് സി​​ക്‌​​സ്. നാ​​ലാം ന​​മ്പ​​റി​​ല്‍ രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ന്‍റെ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന സ്‌​​കോ​​ര്‍ എ​​ന്ന നേ​​ട്ട​​ത്തി​​ലും പ​​രാ​​ഗ് എ​​ത്തി. ഒ​​രു ഓ​​വ​​റി​​ലെ അ​​ഞ്ച് പ​​ന്ത് സി​​ക്‌​​സ് പ​​റ​​ത്തു​​ന്ന ഐ​​പി​​എ​​ല്ലി​​ലെ ആ​​ദ്യ ക്യാ​​പ്റ്റ​​നു​​മാ​​യി പ​​രാ​​ഗ്.

ഷിം​​റോ​​ണ്‍ ഹെ​​റ്റ്മ​​യ​​റി​​ന്‍റെ (23 പ​​ന്തി​​ല്‍ 29) മെ​​ല്ല​​പ്പോ​​ക്കാ​​ണ് രാ​​ജ​​സ്ഥാ​​നെ ഒ​​രു റ​​ണ്ണി​​ന്‍റെ തോ​​ല്‍​വി​​യി​​ലേ​​ക്കു ത​​ള്ളി​​വി​​ട്ട​​ത്. 14 പ​​ന്തി​​ല്‍ 25 റ​​ണ്‍​സു​​മാ​​യി ശു​​ഭം ദു​​ബെ​​യും എ​​ട്ട് പ​​ന്തി​​ല്‍ 12 റ​​ണ്‍​സു​​മാ​​യി ജോ​​ഫ്ര ആ​​ര്‍​ച്ച​​റും പു​​റ​​ത്താ​​കാ​​തെ നി​​ന്നു.