ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ലെ അ​​ഞ്ഞൂ​​റാ​​ന്‍ എ​​ന്ന പേ​​രു സ്വ​​ന്ത​​മാ​​ക്കി റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ സൂ​​പ്പ​​ര്‍ താ​​രം വി​​രാ​​ട് കോ​​ഹ്‌​ലി. ​ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സി​​ന് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍ 33 പ​​ന്തി​​ല്‍ 62 റ​​ണ്‍​സ് എ​​ടു​​ത്ത​​തോ​​ടെ കോ​​ഹ്‌​ലി 2025 ​ഐ​​പി​​എ​​ല്‍ സീ​​സ​​ണി​​ല്‍ 500 റ​​ണ്‍​സ് ക​​ട​​ന്നു. 11 ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 63.12 ശ​​രാ​​ശ​​രി​​യി​​ല്‍ 505 റ​​ണ്‍​സാ​​ണ് കോ​​ഹ്‌​ലി ​ഇ​​തു​​വ​​രെ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. സ്‌​​ട്രൈ​​ക്ക് റേ​​റ്റ് 143.46.

റ​​ണ്‍ മെ​​ഷീ​​ന്‍

ഐ​​പി​​എ​​ല്‍ ച​​രി​​ത്ര​​ത്തി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ സീ​​സ​​ണി​​ല്‍ 500+ റ​​ണ്‍​സ് നേ​​ടു​​ന്ന റി​​ക്കാ​​ര്‍​ഡ് ഇ​​തോ​​ടെ കോ​​ഹ്‌​ലി​​ക്കു സ്വ​​ന്തം. 18-ാം സീ​​സ​​ണി​​ലൂ​​ടെ ക​​ട​​ന്നുപോ​​കു​​ന്ന ഐ​​പി​​എ​​ല്ലി​​ല്‍, ഇ​​തു​​വ​​രെ എ​​ട്ട് സീ​​സ​​ണി​​ല്‍ കോ​​ഹ്‌​ലി ​അ​​ഞ്ഞൂ​​റി​​ല്‍ അ​​ധി​​കം റ​​ണ്‍​സ് സ്‌​​കോ​​ര്‍ ചെ​​യ്തു.

ഏ​​ഴു ത​​വ​​ണ 500+ സ്‌​​കോ​​ര്‍ കു​​റി​​ച്ച ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ മു​​ന്‍ താ​​രം ഡേ​​വി​​ഡ് വാ​​ര്‍​ണ​​റി​​ന്‍റെ പേ​​രി​​ലാ​​യി​​രു​​ന്നു ഇ​​തു​​വ​​രെ​​യു​​ള്ള റി​​ക്കാ​​ര്‍​ഡ്. നി​​ല​​വി​​ല്‍ ഐ​​പി​​എ​​ല്‍ ക​​ളി​​ക്കു​​ന്ന​​തി​​ല്‍ കെ.​​എ​​ല്‍. രാ​​ഹു​​ല്‍ മാ​​ത്ര​​മാ​​ണ് കോ​​ഹ്‌​ലി​​ക്കു ഭീഷ​​ണി​​യാ​​യു​​ള്ള​​ത്. ഇ​​തു​​വ​​രെ ആ​​റ് സീ​​സ​​ണി​​ല്‍ രാ​​ഹു​​ല്‍ 500+ റ​​ണ്‍​സ് ഐ​​പി​​എ​​ല്ലി​​ല്‍ സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. 2025 ഐ​​പി​​എ​​ല്ലി​​ല്‍ ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ല്‍​സി​​നാ​​യി ഇ​​തു​​വ​​രെ ഒ​​മ്പ​​തു മ​​ത്സ​​ര​​ങ്ങ​​ള്‍ ക​​ളി​​ച്ച കെ.​​എ​​ല്‍. രാ​​ഹു​​ല്‍ 371 റ​​ണ്‍​സ് നേ​​ടി​​യി​​ട്ടു​​ണ്ട്.


കോ​​ഹ്‌​ലി ​ഇ​​തു​​വ​​രെ

2011 ഐ​​പി​​എ​​ല്‍ സീ​​സ​​ണി​​ലാ​​ണ് കോ​​ഹ്‌​ലി ​ആ​​ദ്യ​​മാ​​യി 500+ റ​​ണ്‍​സ് നേ​​ടു​​ന്ന​​ത്. അ​​ന്ന് 16 ഇ​​ന്നിം​​ഗ്‌​​സി​​ല്‍​നി​​ന്ന് 557 റ​​ണ്‍​സ് കോ​​ഹ്‌​ലി​​യു​​ടെ ബാ​​റ്റി​​ല്‍​നി​​ന്നു പി​​റ​​ന്നു. പി​​ന്നീ​​ട് 2013ല്‍ 634, 2015​​ല്‍ 505, 2016ല്‍ 973, 2018​​ല്‍ 530, 2023ല്‍ 639, 2024​​ല്‍ 741 എ​​ന്നി​​ങ്ങ​​നെ റ​​ണ്‍​സ് അ​​ടി​​ച്ചു​​കൂ​​ട്ടി. ഐ​​പി​​എ​​ല്‍ ച​​രി​​ത്ര​​ത്തി​​ല്‍ ഒ​​രു ടീ​​മി​​നാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ സീ​​സ​​ണി​​ല്‍ 500+ റ​​ണ്‍​സ് നേ​​ടു​​ന്ന​​തി​​ന്‍റെ റി​​ക്കാ​​ര്‍​ഡും കോ​​ഹ്‌​ലി​​ക്കു മാ​​ത്രം അ​​വ​​കാ​​ശ​​പ്പെ​​ട്ട​​ത്.

ഡേ​​വി​​ഡ് വാ​​ര്‍​ണ​​റി​​ന്‍റെ ഏ​​ഴ് 500+ റ​​ണ്‍​സ് സീ​​സ​​ണ്‍ ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ല്‍​സി​​നും സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദി​​നും വേ​​ണ്ടി​​യാ​​യി​​രു​​ന്നു. കെ.​​എ​​ല്‍. രാ​​ഹു​​ലി​​ന്‍റേ​​താ​​ക​​ട്ടെ കിം​​ഗ്‌​​സ് ഇ​​ല​​വ​​ന്‍ പ​​ഞ്ചാ​​ബി​​നും ല​​ക്‌​​നോ സൂ​​പ്പ​​ര്‍ ജ​​യ​​ന്‍റ്‌​​സി​​നും വേ​​ണ്ടി​​യും.