ജൂണിയർ ബാസ്കറ്റ്: തൃശൂര്‍ ചാമ്പ്യന്‍
Monday, May 5, 2025 2:26 AM IST
മുള്ളന്‍കൊല്ലി (വയനാട്): 49-ാമത് സംസ്ഥാന ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പെണ്‍കുട്ടികളുടെ വിഭാഗം കിരീടം തൃശൂരിന്. ഫൈനലില്‍ തിരുവനന്തപുരത്തെ കീഴടക്കിയാണ് തൃശൂര്‍ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയത്. സ്കോര്‍: 88-48.
തിരുവനന്തപുരത്തെ തോല്‍പ്പിച്ച് ഇടുക്കി ആണ്‍കുട്ടികളുടെ വിഭാഗത്തിലും കോട്ടയത്തെ മറികടന്ന് കോഴിക്കോട് പെണ്‍കുട്ടികളുടെ വിഭാഗത്തിലും മൂന്നാം സ്ഥാനം സ്വന്തമാക്കി.