ധ​ർ​മ്മ​ശാ​ല: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ സിം​ഗു​മാ​രു​ടെ ദി​ന​ത്തി​ൽ പ​ഞ്ചാ​ബ് കിം​ഗ്സ് ഇ​ല​വ​നു ജ​യം. ബാ​റ്റു​കൊ​ണ്ട് പ്ര​ഭ്സി​മ്ര​ൻ സിം​ഗും ശ​ശാ​ങ്ക് സിം​ഗും പ​ന്തു​കൊ​ണ്ട് അ​ർ​ഷ​ദീ​പ് സിം​ഗും തി​ള​ങ്ങി​യ​പ്പോ​ൾ പ​ഞ്ചാ​ബി സം​ഘം 37 റ​ൺ​സി​ന് ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സി​നെ കെ​ട്ടു​കെ​ട്ടി​ച്ചു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ക്രീ​സി​ലെ​ത്തി​യ പ​ഞ്ചാ​ബ് കിം​ഗ്സി​നു​വേ​ണ്ടി പ്ര​ഭ്സി​മ്ര​ൻ സിം​ഗ് 48 പ​ന്തി​ൽ ഏ​ഴു സി​ക്സും നാ​ലു ഫോ​റും അ​ട​ക്കം 91 റ​ൺ​സ് നേ​ടി. 15 പ​ന്തി​ൽ ഒ​രു സി​ക്സും നാ​ലു ഫോ​റ​ഉം അ​ട​ക്കം 33 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന ശ​ശാ​ങ്ക് സിം​ഗ് പ​ഞ്ചാ​ബി​നെ മി​ക​ച്ച സ്കോ​റി​ൽ എ​ത്തി​ച്ചു.


ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​ർ (25 പ​ന്തി​ൽ 45), ജോ​ഷ് ഇം​ഗ്ലി​ഷ് (14 പ​ന്തി​ൽ 30) എ​ന്നി​വ​രും പ​ഞ്ചാ​ബി​നാ​യി തി​ള​ങ്ങി. 237 റ​ൺ​സ് എ​ന്ന കൂ​റ്റ​ൻ ല​ക്ഷ്യ​ത്തി​നാ​യി ക്രീ​സി​ലെ​ത്തി​യ ല​ക്നോ​യെ പ​ഞ്ചാ​ബി​ന്‍റെ അ​ർ​ഷ​ദീ​പ് സിം​ഗ് (3/16) എ​റി​ഞ്ഞൊ​തു​ക്കി. ആ​യു​ഷ് ബ​ഡോ​ണി​യാ​ണ് (40 പ​ന്തി​ൽ 74) ല​ക്നോ​യു​ടെ ടോ​പ് സ്കോ​റ​ർ. മു​ൻ​നി​ര​ക്കാ​രാ​യ എ​യ്ഡ​ൻ മാ​ക്രം (13), മി​ച്ച​ൽ മാ​ർ​ഷ് (0), നി​ക്കോ​ളാ​സ് പു​രാ​ൻ (6) എ​ന്നി​വ​രു​ടെ വി​ക്ക​റ്റാ​ണ് അ​ർ​ഷ​ദീ​പ് വീ​ഴ്ത്തി​യ​ത്. ജ​യ​ത്തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ പ​ഞ്ചാ​ബ് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.