ബാസ്കറ്റ് ഫൈനൽ
Sunday, May 4, 2025 12:20 AM IST
മുള്ളൻകൊല്ലി (വയനാട്): 49-ാമത് സംസ്ഥാന ജൂണിയർ ബാസ്കറ്റ്ബോളിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂരും ഫൈനലിൽ.
കോട്ടയത്തെ കീഴടക്കിയാണ് തിരുവനന്തപുരം പെൺകുട്ടികൾ ഫൈനലിൽ പ്രവേശിച്ചത് (72-69). നിലവിലെ ചാന്പ്യന്മാരായ തിരുവനന്തപുരത്തെ 51-92നു തകർത്തായിരുന്നു ആൺകുട്ടികളിൽ തൃശൂർ ഫൈനൽ ടിക്കറ്റ് കരസ്ഥമാക്കിയത്.