യുണൈറ്റഡ്, ഗണ്ണേഴ്സ് തോറ്റു
Monday, May 5, 2025 2:26 AM IST
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ആഴ്സണലിനും തോല്‍വി. എവേ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 3-4നു ബ്രെന്റ്ഫോഡിനോടു പരാജയപ്പെട്ടു.
മാന്സണ് മൗണ്ടിന്റെ ഗോളില്‍ 14-ാം മിനിറ്റില്‍ ലീഡ് നേടിയശേഷമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്‍വി വഴങ്ങിയത്.
ആഴ്സണല്‍ ഹോം മത്സരത്തില്‍ 1-2നു ബേണ്‍മത്തിനോട് തോല്‍വി സമ്മതിച്ചു. ഡെക്ലാന് റൈസിലൂടെ (34’) ലീഡ് നേടിയശേഷമായിരുന്നു ഗണ്ണേഴ്സിന്റെ തോല്‍വി.
ലിവര്‍പൂള്‍ കിരീടം ഉറപ്പാക്കിയ ലീഗില്‍, 67 പോയിന്റുമായി ആഴ്സണല്‍ രണ്ടാം സ്ഥാനത്തു തുടരുന്നു. 53 പോയിന്റുമായി ബേണ്മത്ത് എട്ടാം സ്ഥാനത്തെത്തി. 52 പോയിന്റുമായി ബ്രെന്റ്ഫോഡ് ഒമ്പതാം സ്ഥാനത്തേക്കുയര്‍ന്നു. 39 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 39-ാം സ്ഥാനത്താണ്.