വൈഭവിനു സെഞ്ചുറി
Wednesday, October 2, 2024 2:11 AM IST
ചെന്നൈ: ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ ചതുർദിന ക്രിക്കറ്റിൽ ഇന്ത്യ അണ്ടർ 19ന്റെ വൈഭവ് സൂര്യവംശിക്കു സെഞ്ചുറി.
62 പന്തിൽ 104 റണ്‍സ് വൈഭവ് സൂര്യവംശി സ്വന്തമാക്കി. പതിമൂന്നുവയസ് മാത്രം പ്രായമുള്ള വൈഭവ്, നേരിട്ട 58-ാം പന്തിൽ സെഞ്ചുറി തികച്ചു.
സ്കോർ: ഓസ്ട്രേലിയ 293, 110/4. ഇന്ത്യ 296. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിൽ മലയാളി താരമായ മുഹമ്മദ് ഇനാൻ രണ്ടു വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ ഇനാൻ മൂന്നു വിക്കറ്റ് നേടിയിരുന്നു.