വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ൽ വ​​​ധ​​​ശി​​​ക്ഷ കാ​​​ത്തു​​​ക​​​ഴി​​​യു​​​ന്ന 40ൽ 37 ​​​പേ​​​ർ​​​ക്കും പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ ശിക്ഷായിളവ് പ്രഖ്യാപിച്ചു. ഇ​​​വ​​​രു​​​ടെ ശി​​​ക്ഷ ജീ​​​വ​​​പ​​​ര്യ​​​ന്ത​​​മാ​​​യി കു​​​റ​​​ച്ചു; പ​​​രോ​​​ൾ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. സ്ഥാ​​​ന​​​മൊ​​​ഴി​​​യാ​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ൾ ശേ​​​ഷി​​​ക്കേ​​​യാ​​​ണ് ബൈ​​​ഡ​​​ന്‍റെ ന​​​ട​​​പ​​​ടി.

2013ൽ ​​​മൂ​​​ന്നു പേ​​​ർ ബോം​​​ബ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ബോ​​​സ്റ്റ​​​ൺ മാ​​​ര​​​ത്ത​​​ൺ ഇ​​​സ്‌​​​ലാ​​​മി​​​ക ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ക്കേ​​​സ് പ്ര​​​തി ജൊ​​​ഖാ​​​ർ സ​​​ർ​​​നേ​​​വ്, 2015ൽ ​​​സൗ​​​ത്ത് ക​​​രോ​​​ളൈ​​​ന​​​യി​​​ൽ ഒ​​​ന്പ​​​ത് ആ​​​ഫ്രി​​​ക്ക​​​ൻ വം​​​ശ​​​ജ​​​രെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്ന ധി​​​ല​​​ൻ റൂ​​​ഫ്, 2018ൽ 11 ​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട പി​​​റ്റ്സ്ബ​​​ർ​​​ഗ് സി​​​ന​​​ഗോ​​​ഗ് ആ​​​ക്ര​​​മ​​​ണ​​​ക്കേ​​​സ് പ്ര​​​തി റോ​​​ബ​​​ർ​​​ട്ട് ബൗ​​​വേ​​​ഴ്സ് എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു ശി​​​ക്ഷാ​​​യി​​​ള​​​വ് ല​​​ഭി​​​ക്കാ​​​തി​​​രു​​​ന്ന​​​ത്.

ഇ​​​ള​​​വ് ന​​​ല്കി​​​യ ത​​​ട​​​വു​​​കാ​​​രോ​​​ടു സ​​​ഹ​​​താ​​​പമില്ലെ​​​ന്ന് ബൈ​​​ഡ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി. ദീ​​​ർ​​​ഘ​​​കാ​​​ലം പൊ​​​തു​​​ജ​​​ന​​​സേ​​​വ​​​ക​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​തി​​​ന്‍റെ അ​​​നു​​​ഭ​​​വ​​​ത്തി​​​ൽ വ​​​ധ​​​ശി​​​ക്ഷ നി​​​ർ​​​ത്ത​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു ത​​​ന്‍റെ അ​​​ഭി​​​പ്രാ​​​യ​​​മെ​​​ന്നും ഇ​​​നി അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റാ​​​ൻ പോ​​​കു​​​ന്ന സ​​​ർ​​​ക്കാ​​​ർ വ​​​ധ​​​ശി​​​ക്ഷ​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത് ക​​​ണ്ടു​​​നി​​​ൽ​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ബൈ​​​ഡ​​​ന്‍റെ ഭ​​​ര​​​ണ​​​ത്തി​​​ൽ 2021 മു​​​ത​​​ൽ വ​​​ധ​​​ശി​​​ക്ഷ​​​ക​​​ൾ​​​ക്കു മൊ​​​റ​​​ട്ടോ​​​റി​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ജ​​​നു​​​വ​​​രി 20ന് ​​​അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റു​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് വ​​​ധ​​​ശി​​​ക്ഷ​​​യെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​യാ​​​ളാ​​​ണ്. അ​​​ദ്ദേ​​​ഹം ആ​​​ദ്യം ഭ​​​രി​​​ച്ച കാ​​​ല​​​ത്ത് 13 പേ​​​രു​​​ടെ വ​​​ധ​​​ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു.