ടെ​​​​ഹ്റാ​​​​ൻ: ഇ​​​​റാ​​​​നി​​​​ലെ ഐ​​​​ഫോ​​​​ൺ പ്രേ​​​​മി​​​​ക​​​​ൾ​​​​ക്ക് ആ​​​​ഹ്ലാ​​​​ദി​​​​ക്കാം. ആ​​​​പ്പി​​​​ൾ ഐ​​​​ഫോ​​​​ൺ നി​​​​രോ​​​​ധ​​​​നം ഇ​​​​റാ​​​​ൻ നീ​​​​ക്കി. ഇ​​​​തോ​​​​ടെ ഐ​​​​ഫോ​​​​ൺ 14, 15, 16 മോ​​​​ഡ​​​​ലു​​​​ക​​​​ൾ ഇ​​​​റാ​​​​നി​​​​ൽ ല​​​​ഭ്യ​​​​മാ​​​​യി​​​​ത്തു​​​​ട​​​​ങ്ങും.

2023ൽ ​​​​ആ​​​​ണ് ഐ​​​​ഫോ​​​​ൺ പു​​​​തി​​​​യ മോ​​​​ഡ​​​​ലു​​​​ക​​​​ൾ​​​​ക്ക് ഇ​​​​റാ​​​​ൻ നി​​​​രോ​​​​ധ​​​​നം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. പു​​​​തി​​​​യ ഐ​​​​ഫോ​​​​ൺ മോ​​​​ഡ​​​​ലു​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യു​​​​ന്ന​​​​തി​​​​ലെ പ്ര​​​​ശ്‌​​​​നം പ​​​​രി​​​​ഹ​​​​രി​​​​ച്ച​​​​താ​​​​യി ടെ​​​​ലി​​​​ക​​​​മ്യൂണി​​​​ക്കേ​​​​ഷ​​​​ൻ മ​​​​ന്ത്രി സ​​​​താ​​​​ർ ഹാ​​​​ഷെ​​​​മി എ​​​​ക്‌​​​​സി​​​​ൽ പ​​​​റ​​​​ഞ്ഞു. നി​​​​രോ​​​​ധ​​​​ന​​​​ത്തി​​​​നു ശേ​​​​ഷ​​​​വും ഐ​​​​ഫോ​​​​ൺ 13ഉം ​​​​പ​​​​ഴ​​​​യ പ​​​​തി​​​​പ്പു​​​​ക​​​​ളും ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യാ​​​​ൻ ത​​​​ട​​​​സ​​​​മി​​​​ല്ലാ​​​​യി​​​​രു​​​​ന്നു.


എ​​​​ന്നാ​​​​ൽ ഐ​​​​ഫോ​​​​ൺ 14 മു​​​​ത​​​​ലു​​​​ള്ള പു​​​​തി​​​​യ മോ​​​​ഡ​​​​ലു​​​​ക​​​​ൾ രാ​​​​ജ്യ​​​​ത്ത് എ​​​​ത്തി​​​​ച്ചാ​​​​ൽ ഒ​​​​രു മാ​​​​സ​​​​ത്തി​​​​നു ശേ​​​​ഷം പ്ര​​​​വ​​​​ർ​​​​ത്ത​​​​നം നി​​​​ല​​​​യ്ക്കു​​​​മാ​​​​യി​​​​രു​​​​ന്നു. വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ​​​​ക്കാ​​​​യാ​​​​ണ് ഈ ​​​​ഇ​​​​ള​​​​വ് ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന​​​​ത്.