മ​ർ​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള ഫോ​ട്ടോ​ഗ്ര​ഫ​ർ​മാ​രെ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ചു
Friday, September 20, 2024 3:55 AM IST
കൂ​ത്താ​ട്ടു​കു​ളം: ക്രൂ​ര​മാ​യി മ​ർ​ദ​ന​മേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പാ​ല​ക്കു​ഴ സ്വ​ദേ​ശി​ക​ളാ​യ ഫോ​ട്ടോ​ഗ്ര​ഫ​ർ​മാ​രെ ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്ര​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ചു.

ഇ​ടു​ക്കി മാ​ങ്കു​ള​ത്ത് വി​വാ​ഹ ചി​ത്രീ​ക​ര​ണം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന പാ​ല​ക്കു​ഴ സ്വ​ദേ​ശി​ക​ളാ​യ ജെ​റി​ൻ, നി​ധി​ൻ എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്ര​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് ക​ള്ളാ​ട്ടു​കു​ഴി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി റോ​ണി അ​ഗ​സ്റ്റി​ൻ, ഇ​ടു​ക്കി ജി​ല്ലാ മു​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​രാ​ണ് പ​രി​ക്കേ​റ്റ​വ​രെ സ​ന്ദ​ർ​ശി​ച്ച​ത്.


കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​ന് മു​ന്പി​ൽ എ​ത്ര​യും വേ​ഗം കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ പോ​ലീ​സ് അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്നും സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.