പി​റ​വം താ​ലൂ​ക്ക് ആ​ശു​പ​ത്രി പു​തി​യ ഒ​പി ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, September 20, 2024 3:55 AM IST
പി​റ​വം: ആ​തു​ര ശു​ശ്രൂ​ഷ മേ​ഖ​ല​യി​ൽ പി​റ​വം താ​ലൂ​ക്ക് ആ​ശു​പ​ത്രി വി​ക​സ​ന​പാ​ത​യി​ൽ. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ പു​തി​യ ഒ​പി ബ്ലോ​ക്ക് ഇ​ന്ന് തു​റ​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ് പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി മു​ഖ്യ അ​തി​ഥി​യാ​കും.

ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​ത്തി​ലൂ​ടെ അ​നു​വ​ദി​ച്ച 2.35 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം പൂ​ർ​ത്തി​യാ​ക്കി​യ​ത്. മൂ​ന്നു നി​ല​ക​ളി​ലാ​യി 17000 ച​തു​ര​ശ്ര​യ​ടി വി​സ്തൃ​തി​യി​ലാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. കെ​ല്ലി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു മ​ന്ദി​രം പൂ​ർ​ത്തി​യാ​ക്കി​യ​ത്. കോ​ൺ​ഫ്ര​ൻ​സ് ഹാ​ൾ അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഇ​തി​ലു​ണ്ട്.


സി​വി​ൽ സ​ർ​ജ​നും മെ​ഡി​സി​ൻ, അ​സ്ഥി രോ​ഗം, ശി​ശു​രോ​ഗ ചി​കി​ത്സ, നേ​ത്ര ചി​കി​ത്സ, ഇ​എ​ൻ​ടി സ്പെ​ഷ്യാ​ലി​റ്റി​ക​ളും ദ​ന്ത വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് സ​ർ​ജ​നു​മു​ണ്ട്. കൂ​ടാ​തെ നാ​ല് സി​എം​ഒ​മാ​രും ഇ​വി​ടെ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു​ണ്ട്. ദേ​ശീ​യ ആ​രോ​ഗ്യ മി​ഷ​ന്‍റെ കീ​ഴി​ലു​ള്ള ഡോ​ക്ട​റും ഇ​വി​ടെ​യു​ണ്ട്.

അ​ത്യാ​ഹി​ത വി​ഭാ​ഗം 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​ന്നു​ണ്ട്. ദി​വ​സേ​ന 500ല​ധി​കം രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന ഇ​വി​ടെ 90 രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ട്.