നെ​ട്ടൂ​രിൽ ഇ-​ഹെ​ൽ​ത്ത് പ​ദ്ധ​തി ന​ട​പ്പാ​ക്കി
Thursday, September 19, 2024 3:35 AM IST
മ​ര​ട്: നെ​ട്ടൂ​ർ കു​ടും​ബാം​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഇ-​ഹെ​ൽ​ത്ത് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി. കേ​ന്ദ്ര​ത്തി​ൽ വ​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ര​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ആ​ശാം​പ​റ​ന്പി​ൽ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ റി​നി തോ​മ​സ്, റി​യാ​സ് കെ. ​മു​ഹ​മ്മ​ദ്, ബി​നോ​യ് ജോ​സ​ഫ്, ശോ​ഭ ച​ന്ദ്ര​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ ബെ​ൻ​ഷാ​ദ് ന​ടു​വി​ല വീ​ട്, ച​ന്ദ്ര​ക​ലാ​ധ​ര​ൻ, തോ​മ​സ് ലെ​ജു, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ശ്രീ​കു​മാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​നി മു​ത​ൽ ഡോ​ക്ട​ർ ക​ൺ​സ​ൾ​ട്ടേ​ഷ​ന് ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് ന​ട​പ്പാ​വും. മ​റ്റു സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും പ​ദ്ധ​തി പൂ​ർ​ണ​തോ​തി​ൽ ന​ട​പ്പാ​ക്കു​ന്ന​തോ​ടെ എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ​യും ഒ​റ്റ ശൃം​ഖ​ല​യു​ടെ ഭാ​ഗ​മാ​ക്കി മാ​റ്റാ​ൻ ക​ഴി​യും. ഇ​തോ​ടെ ചി​കി​ത്സ​യ്ക്കാ​യി വി​വി​ധ പൊ​തു​ജ​നാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​കു​മ്പോ​ൾ രോ​ഗി​ക​ൾ​ക്ക്‌ രോ​ഗ​ത്തെ​ക്കു​റി​ച്ചും ചി​കി​ത്സ​യെ​ക്കു​റി​ച്ചു​മു​ള്ള രേ​ഖ​ക​ൾ കൊ​ണ്ടു​ന​ട​ക്കേ​ണ്ടി​വ​രി​ല്ല. പ​രി​ശോ​ധ​ന​ക​ൾ ആ​വ​ർ​ത്തി​ച്ച്‌ ചെ​യ്യേ​ണ്ടി​യും വ​രി​ല്ല. ഇ​തോ​ടെ ഒ​പി ടി​ക്ക​റ്റി​നാ​യി ഹോ​സ്പി​റ്റ​ലു​ക​ളി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന​തും നേ​ട്ട​മാ​ണ്.


ഇ-​ഹെ​ൽ​ത്ത് വ​ഴി​യു​ള്ള സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​വാ​നാ​യി https://ehealth.kerala.gov.in എ​ന്ന പോ​ർ​ട്ട​ൽ സ​ന്ദ​ർ​ശി​ച്ച് തി​രി​ച്ച​റി​യ​ൽ ന​മ്പ​ർ സൃ​ഷ്ടി​ക്ക​ണം. അ​ങ്ങ​നെ ല​ഭി​ക്കു​ന്ന തി​രി​ച്ച​റി​യ​ൽ ന​മ്പ​റും പാ​സ് വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് നി​ശ്ചി​ത തീ​യ​തി​യി​ൽ ആ​സ്പ​തി​ക​ളി​ലേ​ക്കു​ള്ള അ​പ്പോ​യി​ൻ​മെ​ന്‍റ് എ​ടു​ക്കാ​ൻ സാ​ധി​ക്കും. ഇ-​ഹെ​ൽ​ത്ത് ഉ​ള്ള എ​ല്ലാ ആ​സ്പ​ത്രി​ക​ളി​ലും ഈ ​തി​രി​ച്ച​റി​യ​ൽ ന​മ്പ​ർ ഉ​പ​യോ​ഗി​ക്കാം. രോ​ഗി​ക​ൾ​ക്ക്‌ അ​വ​ർ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ സ​മ​യ​മ​നു​സ​രി​ച്ചു​ള്ള ടോ​ക്ക​ൺ എ​ടു​ക്കാം.