ക​ല്ലേ​ലി​മേ​ട് പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു
Thursday, September 19, 2024 3:52 AM IST
കോ​ത​മം​ഗ​ലം: കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലേ​ലി​മേ​ട് പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു ന​ൽ​കി. മ​ഴ​ക്കെ​ടു​തി​യി​ൽ ത​ക​ർ​ന്ന പാ​ല​മാ​ണ് ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് 31 ല​ക്ഷം ചെ​ല​വ​ഴി​ച്ച് പു​ന​ർ നി​ർ​മി​ച്ച​ത്. പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കാ​ന്തി വെ​ള്ള​ക്ക​യ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ. ഗോ​പി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഗോ​പി ബ​ദ​റ​ൻ, ബി​നേ​ഷ് നാ​രാ​യ​ണ​ൻ, ഡെ​യ്സി ജോ​യി, മീ​റ്റ് പ്രോ​ഡ​ക്റ്റ്സ് ഓ​ഫ് ഇ​ന്ത്യ ചെ​യ​ർ​മാ​ൻ ഇ.​കെ. ശി​വ​ൻ, കെ.​കെ. ശി​വ​ൻ, കെ.​ടി. പൊ​ന്ന​ച്ച​ൻ, ബി. ​ര​തീ​ഷ്, കെ.​പി. മീ​രാ​ൻ, എം.​ആ​ർ. ന​ട​രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.