റി​ഫൈ​ന​റി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു
Thursday, September 19, 2024 3:29 AM IST
അ​മ്പ​ല​മു​ക​ൾ: ബി​പി​സി​എ​ൽ കൊ​ച്ചി റി​ഫൈ​ന​റി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രു​ൾ​പ്പെ​ടെ മു​ന്നു പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. ജീ​വ​ന​ക്കാ​രാ​യ അ​ഭി​ലാ​ഷ് (45), ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ പ്ര​ഭാ​ത് (37), ല​ങ്കേ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. എ​സ്ആ​ർ​യു യൂ​ണി​റ്റി​ൽ ബു​ധ​നാ​ഴ്ച്ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. ചൂ​ട് വെ​ള്ളം ശ​രീ​ര​ത്തി​ലേ​യ്ക്ക് വീ​ണ​താ​ണെ​ന്നാ​ണ് ക​മ്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്.


പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം മൂ​വ​രെ​യും എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ഭി​ലാ​ഷി​ന്‍റെ ശ​രീ​ര​ത്തി​ൽ 45 ശ​ത​മാ​ന​വും പ്ര​ഭാ​തി​ന് 20 ശ​ത​മാ​ന​വും ല​ങ്കേ​ഷി​ന് 10 ശ​ത​മാ​ന​വും പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​സം റി​ഫൈ​ന​റി​യി​ലെ ഐ​ആ​ർ​ഇ​പി സൈ​റ്റി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചി​രു​ന്നു.