വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി : ഐ​സി​സി അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കു​സാ​റ്റ് സി​ൻ​ഡി​ക്കേ​റ്റി​ൽ വ​ച്ചു
Friday, September 20, 2024 3:23 AM IST
ക​ള​മ​ശേ​രി: കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല (കു​സാ​റ്റ്) യൂ​ത്ത് വെ​ൽ​ഫെ​യ​ർ ഡ​യ​റ​ക്ട​ർ ഡോ. ​പി.​കെ. ബേ​ബി​യു​ടെ പേ​രി​ൽ വി​ദ്യാ​ർ​ഥി​നി ഉ​ന്ന​യി​ച്ച പ​രാ​തി​യി​ൽ ഇ​ന്‍റേ​ണ​ൽ കം​പ്ല​യി​ന്‍റ് ക​മ്മി​റ്റി (ഐ​സി​സി) വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി.​ജി. ശ​ങ്ക​ര​ന് സ​മ​ർ​പ്പി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സി​ൻ​ഡി​ക്ക​റ്റി​ൽ വ​ച്ചു.

കു​സാ​റ്റ് സ​ർ​ഗം ക​ലോ​ത്സ​വ​ത്തി​നി​ടെ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന വി​ധം പെ​രു​മാ​റി​യെ​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് ഡോ. ​ആ​ശ ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​യാ​യു​ള്ള സ​മി​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. കു​സാ​റ്റ് സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ സ്റ്റേ​ജ് പ​രി​പാ​ടി​ക​ൾ​ക്കു​ശേ​ഷം മാ​ർ​ച്ച് ഒ​ന്നി​ന് രാ​ത്രി 9.15 നാ​യി​രു​ന്നു പ​രാ​തി​ക്കി​ട​യാ​ക്കി​യ സം​ഭ​വം.

ഐ​സി​സി നി​യ​മ​പ്ര​കാ​രം വി​ദ്യാ​ർ​ഥി​നി​ക്കും ആ​രോ​പ​ണ വി​ധേ​യ​നാ​യ യൂ​ത്ത് വെ​ൽ​ഫെ​യ​ർ ഡ​യ​റക്ട​ർ പി.​കെ. ബേ​ബി​ക്കും റി​പ്പോ​ർ​ട്ടി​ന്‍റെ കോ​പ്പി ന​ൽ​കാ​ൻ സി​ൻ​ഡി​ക്കേ​റ്റ് തീ​രു​മാ​നി​ച്ചു. റി​പ്പോ​ർ​ട്ട് സം​ബ​ന്ധി​ച്ച് ഇ​രു​കൂ​ട്ട​ർ​ക്കും അ​പ്പീ​ൽ സ​മ​ർ​പ്പി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന​തി​നാ​ണി​ത്.

ഇ​രു വി​ഭാ​ഗ​വും ക​മ്മി​റ്റി​ക്ക് ന​ൽ​കി​യ മൊ​ഴി​യു​ടെ സ​ത്യാ​വ​സ്ഥ അ​റി​യാ​ൻ കേ​സ് പോ​ലീ​സി​ന് കൈ​മാ​റ​ണ​മെ​ന്നാ​ണ് സ​മി​തി​യു​ടെ പ്ര​ധാ​ന നി​ർ​ദേ​ശം.

ത​നി​ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ സ​ത്യാ​വ​സ്ഥ തെ​ളി​യു​ന്ന​തു​വ​രെ സി​ൻ​ഡി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മി​തി യോ​ഗ​ങ്ങ​ളി​ൽ നി​ന്ന് അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് യൂ​ത്ത് വെ​ൽ​ഫെ​യ​ർ ഡ​യ​റ​ക്ട​ർ ഡോ. ​പി.​കെ. ബേ​ബി വൈ​സ് ചാ​ൻ​സ​ല​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഈ ​ആ​വ​ശ്യം സി​ൻ​ഡി​ക്കേ​റ്റ് അം​ഗീ​ക​രി​ച്ചു. സി​ൻ​ഡി​ക്കേ​റ്റ് യോ​ഗ​ത്തി​ൽ വൈ ​ചാ​ൻ​സ​ല​ർ പ്ര​ഫ. പി.​ജി. ശ​ങ്ക​ര​ൻ അ​ധ്യ​ക്ഷ​നാ​യി.