കൊലപാതക ശ്രമം: നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ
Thursday, September 19, 2024 3:18 AM IST
മൂ​വാ​റ്റു​പു​ഴ: യു​വാ​വി​നെ വീ​ട്ടി​ൽ​ക്ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. ഈ​സ്റ്റ് ക​ടാ​തി സം​ഗ​മം പ​ടി​ഭാ​ഗ​ത്ത് ക​രി​പ്പു​റ​ത്ത് അ​ഭി​ലാ​ഷ് (43), ചെ​റു​വ​ട്ടൂ​ർ പു​തു​ക്കു​ടി​യി​ൽ അ​മ​ൽ (29), കോ​ത​മം​ഗ​ലം കാ​ര​ക്കു​ന്ന​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​ര​ക്കു​ഴ തോ​ട്ട​ക്ക​ര പു​തി​യ​വീ​ട്ടി​ൽ പ്രി​ന്‍റോ പീ​റ്റ​ർ (40), ചെ​റു​വ​ട്ടൂ​രി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വാ​ഴ​പ്പി​ള്ളി മ​ന്നാം​കു​ഴി മ​ഹേ​ഷ് (ക​ണ്ണ​ൻ 41) എ​ന്നി​വ​രെ​യാ​ണ് മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​ള്ളൂ​ർ​ക്കു​ന്നം സ്വ​ദേ​ശി​യാ​യ 20 കാ​ര​നെ​യാ​ണ് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. വ്യ​ക്തി​പ​ര​മാ​യ വൈ​രാ​ഗ്യ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​ക​ളി​ലൊ​രാ​ൾ യു​വാ​വി​നെ ഫോ​ണി​ൽ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വാ​ക്കേ​റ്റ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.


തു​ട​ർ​ന്നാ​ണ് വീ​ട്ടി​ലെ​ത്തി ആ​ക്ര​മി​ച്ച​ത്. സി​ഐ ബേ​സി​ൽ തോ​മ​സ്, എ​സ്ഐ​മാ​രാ​യ മാ​ഹി​ൻ സ​ലിം, പി.​സി. ജ​യ​കു​മാ​ർ, എം.​വി. ദി​ലീ​പ് കു​മാ​ർ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ ബി​ബി​ൽ മോ​ഹ​ൻ, കെ.​എ. അ​ന​സ്, പി.​എ. ഷി​ബു, ബി. ​ധ​നേ​ഷ് കു​മാ​ർ, ര​ഞ്ജി​ത്ത്, സൂ​ര​ജ് കു​മാ​ർ എന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.