ര​സ​ത​ന്ത്ര​ത്തി​ന്‍റെ വി​സ്മ​യ​ക്കൂ​ട്ടു​ക​ളു​മാ​യി അ​രു​വി​ത്തു​റ കോ​ള​ജി​ൽ കെം ​ഫെ​സ്റ്റ്
Saturday, October 5, 2024 4:00 AM IST
അ​രു​വി​ത്തു​റ: ര​സ​ത​ന്ത്ര​ത്തി​ന്‍റെ വി​സ്മ​യ​ക്കൂ​ട്ടു​ക​ളു​മാ​യി അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കെം ​ഫെ​സ്റ്റ്- കെ​മി​സ്ട്രി എ​ക്സി​ബി​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.

കോ​ള​ജി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സിബി ജോ​സ​ഫ്, ബ​ർ​സാ​ർ ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട്, കെ​മി​സ്ട്രി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഗ്യാ​ബി​ൾ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


ര​സ​ത​ന്ത്ര വി​സ്മ​യ​ങ്ങ​ളും ശാ​സ്ത്ര പ​രീ​ക്ഷ​ണ​ങ്ങ​ളും ര​ണ്ടു നി​ല​ക​ളി​ലാ​യി അ​ണി​യി​ച്ചൊ​രു​ക്കി​യ കെം ​ഫെ​സ്റ്റ് എ​ക്സി​ബി​ഷ​നി​ൽ സ്കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ തി​ര​ക്കാ​യി​രു​ന്നു. വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നാ​യി ആ​യി​ര​ത്തി​ൽ​പ്പ​രം വി​ദ്യാ​ർ​ഥി​ക​ളാ​ണ് എ​ക്സി​ബി​ഷ​ൻ കാ​ണാ​നെ​ത്തി​യ​ത്.