എ​രു​മേ​ലി കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്ത്‌ റോ​ഡി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു
Saturday, October 5, 2024 3:48 AM IST
എ​രു​മേ​ലി: കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ലു​ള്ള റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്തി ടാ​ർ ചെ​യ്യാ​നു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്ന​ലെ തു​ട​ങ്ങി. കു​ഴി​ക​ളി​ൽ മെ​റ്റ​ലു​ക​ൾ പാ​കി ഉ​റ​പ്പി​ച്ച് ടാർ ചെ​യ്യാ​ൻ ആ​രം​ഭി​ച്ചു. മാ​സ​ങ്ങ​ളാ​യി ത​ക​ർ​ന്ന ഈ ​ഭാ​ഗ​ത്ത്‌ ഗ​താ​ഗ​ത​ക്ലേ​ശം രൂ​ക്ഷ​മാ​യി​രു​ന്നു.

നി​ർ​ദി​ഷ്‌​ട വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി സ്ഥ​ല​മാ​യ ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ലേ​ക്കു​ള്ള റോ​ഡ് കൂ​ടി​യാ​ണി​ത്. എ​രു​മേ​ലി-​ചേ​ന​പ്പാ​ടി റോ​ഡി​ന്‍റെ തു​ട​ക്കം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ലു​ള്ള റോ​ഡി​ൽ നി​ന്നാ​ണ്. ത​ക​ർ​ന്ന നി​ല​യി​ലാ​യ എ​രു​മേ​ലി-​ചേ​ന​പ്പാ​ടി റോ​ഡ് പു​ന​ർ നി​ർ​മാ​ണ​ത്തി​ന് മൂ​ന്ന​ര കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ നി​ർ​മാ​ണ​ങ്ങ​ളി​ൽ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തെ റോ​ഡ് ന​വീ​ക​ര​ണ​വും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. നി​ല​വി​ൽ ഈ ​റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യു​ടെ കു​ഴ​ലു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​ൽ റോ​ഡ് പു​ന​ർ നി​ർ​മാ​ണം ശ​ബ​രി​മ​ല സീ​സ​ണി​ന് ശേ​ഷം ന​ട​ത്താ​നാ​ണ് ധാ​ര​ണ​യാ​യി​രി​ക്കു​ന്ന​ത്.


അ​തു​വ​രെ കാ​ത്തി​രു​ന്നാ​ൽ ശ​ബ​രി​മ​ല സീ​സ​ണി​ൽ ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്ത് വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് സൃ​ഷ്ടി​ക്കു​മെ​ന്നും അ​തു​കൊ​ണ്ട് ഉ​ട​നെ ടാ​ർ ചെ​യ്യ​ണ​മെ​ന്നും സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ്‌ റി​യാ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ അ​ടി​യ​ന്ത​ര നി​ർ​മാ​ണ​ങ്ങ​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്നത്.

ഒ​ഴ​ക്ക​നാ​ട്, ക​രി​മ്പി​ൻ​തോ​ട്, ക​ന​ക​പ്പ​ലം, ഓ​രു​ങ്ക​ൽ​ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​മു​ള്ള റോ​ഡു​ക​ളു​ടെ തു​ട​ക്കം കൂ​ടി​യാ​ണ് ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തെ റോ​ഡ്. ന​വീ​ക​ര​ണ ജോ​ലി​ക​ൾ അ​ടു​ത്ത ദി​വ​സം പൂ​ർ​ത്തി​യാ​കു​മെ​ന്ന് മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.