സീ​റോ​മ​ല​ബാ​ര്‍ സ​ഭ ന​സ്രാ​ണി സ്വ​ത്വ​ബോ​ധ​ത്തി​ലേ​ക്ക് തി​രി​കെ ന​ട​ക്ക​ണം: മാ​ര്‍ പെ​രു​ന്തോ​ട്ടം
Saturday, July 6, 2024 6:49 AM IST
ച​ങ്ങ​നാ​ശേ​രി: സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ വ്യ​ക്തി​ത്വം നി​ല​കൊ​ള്ളു​ന്ന​ത് ന​സ്രാ​ണി സ്വ​ത്വ​ത്തി​ലാ​ണെ​ന്നും കാ​ല​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ല്‍ സ​മു​ദാ​യ​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത ത​നി​മ​യും മൂ​ല്യ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടു പോ​കു​ന്നു​ണ്ടെ​ന്നും അ​വ വീ​ണ്ടെ​ടു​ക്കാ​ന്‍ ബോ​ധ​പൂ​ര്‍വ​മാ​യ ശ്ര​മ​ങ്ങ​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം.

മാ​ര്‍ത്തോ​മ്മാ വി​ദ്യാ​നി​കേ​ത​ന്‍റെ 34-ാമ​ത് വാ​ര്‍ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജ​യിം​സ് പാ​ല​യ്ക്ക​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ദ്യാ​നി​കേ​ത​ന്‍ ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. തോ​മ​സ് ക​റു​ക​ക്ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പാ​ലാ​ദൂ​ത് മാ​സി​ക എ​ഡി​റ്റ​ര്‍ ഫാ. ​സി​റി​ള്‍ തോ​മ​സ് ത​യ്യി​ല്‍ “ന​ഷ്ട​പ്പെ​ടു​ന്ന ന​സ്രാ​ണി സ്വ​ത്വം: വി​ശ്വാ​സ​ത്തി​ലും ജീ​വി​ത​ത്തി​ലും’’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. ഫാ. ​ജോ​ര്‍ജ് മാ​ന്തു​രു​ത്തി​യി​ല്‍, ഫാ. ​ജ​യിം​സ് കൊ​ക്കാ​വ​യ​ലി​ല്‍, ജ​യിം​സ് പി. ​ആ​ന്‍റ​ണി, ജ​യ്‌​സ​ണ്‍ ജെ. ​അ​റ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജോ​സ​ഫ് ഫ്രാ​ന്‍സി​സ് മാ​ളി​യേ​ക്ക​ല്‍ ന​സ്രാ​ണി​ച​രി​ത്രം വി​വ​രി​ക്കു​ന്ന വീ​ര​ടി​യാ​ന്‍പാ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കു​റു​മ്പ​നാ​ടം ഫൊ​റോ​ന പി​തൃ​വേ​ദി പു​രാ​ത​ന ന​സ്രാ​ണി ക​ലാ​രൂ​പ​മാ​യ കോ​ലു​ക​ളി അ​വ​ത​രി​പ്പി​ച്ചു.