പാലാ: വഞ്ചനാക്കേസില്‍ വിചാരണ നേരിടുന്ന മാണി സി. കാപ്പന് എംഎല്‍എ ഉടന്‍ സ്ഥാനം ഒഴിയണമെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രഫ. ലോപ്പസ് മാത്യു. എല്‍ഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലായില്‍ നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലാലിച്ചന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയര്മാന് ഷാജു വി. തുരുത്തന്, പി.എം. ജോസഫ്, ബാബു കെ. ജോര്‍ജ്, ബെന്നി മൈലാടൂര്‍, ജോസിന് ബിനോ, ജോസുകുട്ടി പൂവേലി തുടങ്ങിയവര്‍ പ്രസംഗിച്ചു.