അ​രു​വി​ത്തു​റ അ​ഗ്രിഫെ​സ്റ്റി​ന് തു​ട​ക്ക​ം
Friday, July 5, 2024 10:52 PM IST
അ​രു​വി​ത്തു​റ: അ​രു​വി​ത്തു​റ പ​ള്ളി മൈ​താ​നി​യി​ൽ പാ​ലാ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ​യും അ​രു​വി​ത്തു​റ സോ​ണ​ൽ ക​ർ​ഷ​ക​ദ​ള​ങ്ങ​ളു​ടെ​യും ക​ർ​ഷ​ക മാ​ർ​ക്ക​റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന അ​ഗ്രി ഫെ​സ്റ്റ് പി​എ​സ്ഡ​ബ്ല്യു​എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക​ദ​ളം പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് വട​ക്കേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ർ​ഷ​ക​ർ​ക്കാ​വ​ശ്യ​മാ​യ മേ​ൽ​ത്ത​രം തെ​ങ്ങ്, ക​മു​ക്, ഫ​ല​വൃ​ക്ഷ​ത്തെ​ക​ൾ, പ​ച്ച​ക്ക​റി​ത്തൈ​ക​ൾ, പ​ച്ച​ക്ക​റി​വി​ത്തു​ക​ൾ, ചെ​ടി​ക​ൾ, ചെ​ടി​ച്ച​ട്ടി​ക​ൾ, കാ​ർ​ഷി​കോ​പ​ക​ര​ണ​ങ്ങ​ൾ, ജൈ​വ​വ​ള​ങ്ങ​ൾ എ​ന്നി​വ പ​രി​ച​യ​പ്പെ​ടു​ന്ന​തി​നും വാ​ങ്ങു​ന്ന​തി​നും അ​ഗ്രി ഫെ​സ്റ്റി​ൽ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഈ​രാ​റ്റു​പേ​ട്ട കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശാ​സ്ത്രീ​യ മ​ണ്ണ് പ​രി​ശോ​ധ​ന​യ്ക്കും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പീ​രു​മേ​ട് ഡെ​വ​ല​പ്മെ​ന്‍റ് സൊസൈ​റ്റി സൗ​ജ​ന്യ നി​ര​ക്കി​ൽ കു​ടി​വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​തി​നും സൗ​ക​ര്യ​മു​ണ്ട്.


ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​അ​രു​വി​ത്തു​റ പാ​രി​ഷ് ഹാ​ളി​ൽ കാ​ർ​ഷി​ക സെ​മി​നാ​റും ന​ട​ക്കും. ഫാ. ​ഏ​ബ്രാ​ഹം കു​ഴി​മു​ള്ളി​ൽ, ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്കു​ന്നു​ചെ​രി​വു​പു​ര​യി​ടം, ഷോ​ൺ ജോ​ർ​ജ്, ജോ​ർ​ജ് വ​ട​ക്കേ​ൽ, ജോ​ജോ പ്ലാ​ത്തോ​ട്ടം, മേ​ഴ്സി മാ​ത്യു, ലീ​നാ ജ​യിം​സ്, ജോ​ഷി ജോ​ർ​ജ് പ്ലാ​ത്തോ​ട്ടം, ആ​ന​ന്ദ് പു​തി​യാ​പ​റ​മ്പി​ൽ, അ​ശ്വ​തി വി​ജ​യ​ൻ, ആർ. ര​മ്യ, സി​ബി ക​ണി​യാം​പ​ടി, ശാ​ന്ത​മ്മ മേ​ച്ചേ​രി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.