എ​ന്‍​എ​സ്എ​സ് പു​ര​സ്‌​കാരം ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്‌​സ് വ​നി​താ കോ​ള​ജി​ന്
Friday, June 28, 2024 6:03 AM IST
ആ​ല​പ്പു​ഴ: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ 2023-24 ലെ ​മി​ക​ച്ച എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​നു​ള്ള പു​ര​സ്‌​കാ​ര​ത്തി​ന് ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്‌​സ് വ​നി​താ കോ​ള​ജ് അ​ര്‍​ഹ​മാ​യി. മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫീ​സ​റാ​യി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഫെ​ബി പാ​യ്‌​വ​യെ​ തെ​ര​ഞ്ഞെ​ടു​ത്തു.

വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ് ഈ ​പു​ര​സ്‌​കാ​ര​ങ്ങ​ള്‍. ദ​ത്തെ​ടു​ത്ത ഗ്രാ​മ​ത്തി​ല്‍ ഭ​ക്ഷ​ണ കൗ​ണ്ട​ര്‍, ഇ​ടം പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍, മോ​ക്ഷ (ല​ഹ​രി വി​മോ​ച​ന പ​രി​പാ​ടി), വി​വി​ധ രോ​ഗ​നി​ര്‍​ണ​യ ക്യാ​മ്പു​ക​ള്‍, മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ള്‍, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍, സ്ത്രീ-​യു​വ ശ​ക്തീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ശു​ചീ​ക​ര​ണ പ​രി​പാ​ടി​ക​ള്‍, കാ​മ്പ​സി​ന​ക​ത്തെ പ​ച്ച​ക്ക​റി കൃ​ഷി തു​ട​ങ്ങി നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് ന​ട​ത്തി​യി​ട്ടു​ണ്ട്.