ജി​ല്ലാ ജൂ​ണിയ​ർ നെ​റ്റ് ബോ​ൾ ചാ​മ്പ്യ​ൻ​ഷിപ്: മു​തു​കു​ളം ഹൈ​സ്കൂ​ളി​ന് ഇ​ര​ട്ട​ക്കി​രീ​ടം
Sunday, June 30, 2024 6:34 AM IST
കാ​യം​കു​ളം: ആ​ല​പ്പു​ഴ ജി​ല്ലാ ജൂ​ണിയ​ർ നെ​റ്റ് ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മു​തു​കു​ളം ഹൈ​സ്കൂ​ളി​ന് ഇ​ര​ട്ടക്കി​രീ​ടം. മു​തു​കു​ളം എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ചാ​മ്പ്യ​ന്മാ​രാ​യാ​ണ് മു​തു​കു​ളം ഹൈ​സ്കൂ​ൾ കി​രീ​ടം നി​ല​നി​ർ​ത്തി​യ​ത്.

ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പ​ല്ല​ന എംകെഎഎം എ​ച്ച് എ​സി​ന് ര​ണ്ടാം സ്ഥാ​ന​വും വ​ലി​യ​ഴി​ക്ക​ൽ ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ൾ, മു​തു​കു​ളം സ​മാ​ജം എ​ച്ച്എ​സ്എ​സ് എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ചെ​ന്നി​ത്ത​ല മ​ഹാ​ത്മാ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നാ​ണ് ര​ണ്ടാം സ്ഥാ​നം. വ​ലി​യ​ഴി​ക്ക​ൽ ഗ​വ​ൺ​മെ​ന്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കൃ​ഷ്ണ​പു​രം വി​ശ്വ ഭാ​ര​തി ഹൈ​സ്കൂ​ൾ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ബി. ​അ​ഭി​ന​വ് പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ദേ​വി ന​ന്ദ​ന എ​ന്നി​വ​ർ മി​ക​ച്ച കാ​യി​ക​താ​ര​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പാ​ല​ക്കാ​ട്ട് ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള ടീ​മി​നെ മ​ത്സ​ര​ത്തി​ൽ നി​ന്നു തി​ര​ഞ്ഞെ​ടു​ത്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ.​ശോ​ഭ മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ശ്രീ​ജി​ത്ത് പ​ത്തി​യൂ​ർ അ​ധ്യ​ക്ഷ​നാ​യി. ദേ​ശീ​യ ഗ​യിം​സ് സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വ് അ​ഞ്ജ​ലി രാ​ജ് സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി. ജി​ല്ലാ നെ​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എ​സ്. കെ. ​ജ​യ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ംബ​ർ സു​നി​ൽ കൊ​പ്പാ​റ​ത്ത്, ര​ഞ്ജു സ​ക്ക​റി​യ, കെ. ​ഹ​രി​കു​മാ​ർ, ജ്യോ​തി, ജി​തി​ൻ ജ​യ​ൻ, അ​രു​ൺ ബി​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.