ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു മു​ക​ളി​ലേ​ക്ക് മ​രം വീ​ണു
Sunday, June 30, 2024 6:34 AM IST
എ​ട​ത്വ: ത​ക​ഴി കേ​ള​മം​ഗ​ല​ത്ത് ഓ​ടി​കൊ​ണ്ടി​രു​ന്ന കാ​റി​നു മു​ക​ളി​ലേ​ക്കു മ​രം വീ​ണു. യാ​ത്ര​ക്കാ​ര്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. കേ​ള​മം​ഗ​ലം തു​രു​ത്തി​ച്ചി​റ​യി​ല്‍ ഷാ​ജി സി.​എ​ന്‍. (55), ഭാ​ര്യ ശ്രീ​ദേ​വി ഷാ​ജി (54), മ​ക​ള്‍ അ​ന​ഘ ഷാ​ജി (20) എ​ന്നി​വ​രാ​യിരുന്നു കാറിലു ണ്ടായിരുന്നത്.

കേ​ള​മം​ഗ​ലം ബോ​ട്ട് ജെ​ട്ടി റോ​ഡി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടി​നാ​യി​രു​ന്നു അ​പ​ക​ടം. കോ​ഴി​ക്കോ​ട്ടെ കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന മ​ക​ള്‍ അ​ന​ഘയെഅ​മ്പ​ല​പ്പു​ഴ റെയിൽവേസ്റ്റേഷനിൽനിന്നു വീ​ട്ടി​ലേ​ക്ക് കൂ​ട്ടിക്കൊ​ണ്ടുവ​രു​ന്ന​തി​നി​ടെ ബോ​ട്ടുജെ​ട്ടി റോ​ഡി​നു സ​മീ​പ​ത്തു നി​ന്ന ക​റു​ക​മ​രം വാ​ഹ​ന​ത്തി​നു മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

കാ​റി​ന്‍റെ മു​ന്നി​ലെ​യും ഡോ​റു​ക​ളു​ടെ​യും ഗ്ലാ​സു​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​രു​ക​യും വാ​ഹ​ന​ത്തി​ന് കേ​ടുപാടു സം​ഭ​വി​ക്കു​ക​യും ചെ​യ്തു. ഇതുവ ഴിയുള്ള വാ​ഹ​ന ഗ​താ​ഗ​ത​ം മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ട്ടു. രാ​ത്രി 12ന് ​നാ​ട്ടു​കാ​ര്‍ മ​രം വെ​ട്ടി മാ​റ്റി​യ ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​ന​രാരം​ഭി​ച്ച​ത്.