കു​ട്ട​നാ​ട​ൻ സാം​സ്കാ​രി​കവേ​ദി രൂ​പീ​ക​രി​ച്ചു
Sunday, June 30, 2024 6:34 AM IST
അ​മ്പ​ല​പ്പു​ഴ: കു​ട്ട​നാ​ട് ഇ​ന്‍റ​ഗ്ര​ൽ ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി (കി​ഡ്സ്)യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ട​നാ​ട​ൻ സാം​സ്കാ​രി​ക വേ​ദി രൂ​പീ​ക​രി​ച്ചു. പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഡോ. ​നെ​ടു​മു​ടി ഹ​രി​കു​മാ​ർ നി​ർ​വ​ഹി​ച്ചു. കി​ഡ്സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​പ്ര​ദീ​പ് കൂ​ട്ടാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​വാ​ലം നാ​രാ​യ​ണ പ​ണി​ക്ക​രു​ടെ ച​ര​മ​ദി​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് പ്ര​ണാ​മ​ങ്ങ​ൾ അ​ർ​പ്പി​ച്ചാണ് വേ​ദി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ ന​വ​മാ​ധ്യ​മ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ കു​ട്ട​നാ​ട​ൻ സം​സ്കാ​രം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, അ​നു​സ്മ​ര​ണ​ങ്ങ​ൾ അ​വാ​ർ​ഡു​ക​ൾ, പ​രി​ശീ​ല​ന​ങ്ങ​ൾ, കൂ​ട്ടാ​യ്മ​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഈ ​സം​രം​ഭം.

യോ​ഗ​ത്തി​ൽ പി.​എം. കു​ര്യ​ൻ, ജോ​സ് അ​ക്ക​ര​ക്ക​ളം, അ​ഡ്വ. എ​സ്. സു​ദ​ർ​ശ​ന​കു​മാ​ർ, തോ​മ​സ് മ​ത്താ​യി ക​രി​ക്ക​മ്പ​ള്ളി​ൽ, ജോ​ജോ മാ​ത്യു, കെ. ​ലാ​ൽ​ജി, ഷൈ​ൻ ജോ​സ​ഫ്‌ , ബേ​ബി പാ​റ​ക്കാ​ട​ൻ, സ​ജി കാ​വാ​ലം, സി. ​ജെ.​വ​ർ​ഗീ​സ് , ലാ​ലി​ച്ച​ൻ ജോ​സ​ഫ്, അ​ഡ്വ ബി. ​സു​രേ​ഷ്, സ​ജി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.